സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്.

കേരള തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെങ്കിലും മത്സ്യബന്ധനത്തിന് തടസമില്ല. ചക്രവാത ചുഴി രൂപപ്പെട്ടതിനാലാണ് മഴ ശക്തമാകുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *