കൊച്ചി കാക്കനാട്ടെ ആര്യാസ് ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച എറണാകുളം ആര്‍ടിഒയ്ക്കും മകനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെതാണ് നടപടി. അമ്പതിനായിരം രൂപ ഹോട്ടലിന് പിഴയിട്ടു.
