തിരുനെല്ലി:ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമവും തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനും സംയുക്തമായി ആരോഗ്യ ബോധവൽക്കരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കൊണ്ടിമൂല സാംസ്കാരിക നിലയത്തില വച്ച സംഘടിപ്പിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ പി എൻ ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് വയനാട് ഡി. എഫ്. ഒ കെ.ജെ മാർട്ടിൻ ലോവൽ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നിഷ, മെഡിക്കൽ ഓഫീസർ ഡോ. ക്രിസ്റ്റി ജെ തുണ്ടിപ്പറമ്പിൽ, ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ്, ടി. കെ സുരേഷ്, എം. എം ഹംസ, തിരുനെല്ലി സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ കെ രമേഷൻ, കെ. എം കുര്യൻ, ഷിബു കെ എന്നനിവർ സംസാരിച്ചു.ഡോ.അനഘ എസ്, ഡോ. ഐശ്വര്യ എം. കെ, ഡോ. ശ്രീലക്ഷമി ഇ. ആർ, സന്തോഷ് ശേഖർ, പ്രതീഷ് കെ കെ, കുഞ്ഞാമൻ, ബിബിൻ പി. എഫ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.