കണിയാമ്പറ്റ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ മൂന്ന് വർഷക്കാലമായി പ്രവർത്തിക്കുന്ന സംഘടനയാണ് ശിഹാബ് തങ്ങൾ ഫുഡ് റിലീഫ് സെൽ .കോവിഡ് മഹാമാരി കാലത്ത് ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിച്ച സാഹചര്യത്തിൽ കണിയാമ്പറ്റ പഞ്ചായത്തിലെ സന്നദ്ധ സേവന മനസ്ഥിതിയുള്ള 21 യുവാക്കൾ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ശിഹാബ് തങ്ങൾ ഫുഡ് റിലീസ് സെൽ .വളരെ ചെറിയ രൂപത്തിൽ തുടങ്ങിയ സംഘം മൂന്നു വർഷങ്ങൾക്കിപ്പുറം എത്തിനിൽക്കുമ്പോൾ വയനാട് ജില്ലയിൽ തന്നെ ആയിരത്തോളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിന് സാധിച്ചിട്ടുണ്ട്.
പാവപ്പെട്ട രോഗികൾക്കുള്ള മരുന്നിന് മെഡി കൂപ്പൺ സംവിധാനവും സംഘത്തിൻറെ കീഴിൽ നിലവിൽ നടന്നുവരുന്നു
2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളായി
കെ എം ഫൈസൽ ചെയർമാൻ
വി പി അബ്ദുൽസലീം കൺവീനറായും കോരൻകുന്നൻ ഷമീർ ട്രഷററായും
ജംഷീദ് കിഴക്കയിൽ &സിദ്ദീഖ് കോട്ടിയാടൻ എന്നിവർ വർക്കിംഗ് കൺവീനറായും യോഗം തിരഞ്ഞെടുത്തു .
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ശിഹാബ് തങ്ങൾ ഫുഡ് റിലീഫ് സെൽ സീനിയർ എക്സിക്യൂട്ടീവ് അംഗമായ വിഎസ് സിദ്ദിഖ് നിയന്ത്രിച്ചു.