ആലുവയിൽ 5 വയസ്സുകാരിയുടെ കൊലപാതകം: ശിക്ഷാവിധി ശിശുദിനത്തിൽ

Kerala

ആലുവയിൽ 5 വയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപെടുത്തിയ കേസിൽ ശിക്ഷാ പ്രഖ്യാപനം ഈ മാസം 14ന്. ശിക്ഷ പ്രഖ്യാപനത്തിന് മുൻപുള്ള വാദം പൂർത്തിയായി.

അതേസമയം പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വേണം എന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമാന കുറ്റത്തിന് വധശിക്ഷ വിധിച്ച കേസുകളെക്കുറിച്ചും  പ്രോസിക്യൂഷൻ പ്രതിപാദിച്ചു. പ്രതിയ്ക്ക് 28 വയസാണെന്നുള്ളത് വധശിക്ഷ നൽകാൻ തടസമല്ല. 2018 ലാണ് ഇയാൾക്കെതിരെ ആദ്യ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത്. ആ വർഷം ജനിച്ച മറ്റൊരു കുഞ്ഞിനെയാണ് ഇയാൾ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റകൃത്യം ആവർത്തിക്കില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു

അത്യന്തം മനുഷ്യത്വ വിരുദ്ധമായാണ് മൃതദേഹം മറയ് ക്കാന്‍ ശ്രമിച്ചതെന്നും തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചെന്നും കുട്ടികള്‍ക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഈ കുറ്റകൃത്യം ഇല്ലാതാക്കുന്നതെന്നും പ്രോസീക്യൂഷൻ കോടതിയെ അറിയിച്ചു. ഈ സംഭവത്തിന് ശേഷം ഓരോ അമ്മമാരും ഭീതിയിലാണ്. പുറത്തിറങ്ങി മറ്റുള്ളവരോട് ഇടപെട്ട് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതാകുന്നു. വീട്ടില്‍ അടച്ചിട്ടു വളരുന്ന കുട്ടിയുടെ സാമൂഹിക പ്രതിബദ്ധത എന്താകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് 28 വയസാണെങ്കിലും അത് വധശിക്ഷ നല്‍കുന്നതിന് തടസമല്ല. 2018ലാണ് ഇയാള്‍ക്കെതിരെ ആദ്യ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നും ആസൂത്രിതമായ ക്രൂര കൊലപാതകമാണ് നടന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കുറ്റബോധത്തിന്‍റെ ഒരു കണിക പോലും ഇന്നുവരെയും പ്രതി പ്രകടിപ്പിച്ചിട്ടില്ല. കുറ്റകൃത്യം സമൂഹത്തിന് ഏല്പിച്ച ആഘാതം വലുതാണ്. അതെത്തുടർന്നുണ്ടായ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. 100 ദിവസം കഴിഞ്ഞിട്ടും മാനസാന്തരം ഉണ്ടാകാത്ത പ്രതിയ്ക്ക് 20 വർഷം കഴിയുമ്പോൾ മാനസാന്തരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് തടവു വിധിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകലാവുമെന്നും പറഞ്ഞ പ്രോസിക്യൂഷന്‍ കുറ്റകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിച്ച് പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപ് പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടൊ എന്ന കോടതിയുടെ ചോദ്യത്തിന് ഒപ്പമുള്ളവരെ വെറുതെ വിട്ടുവെന്നും അതിനാൽ തന്നെയും വെറുതെ വിടണമെന്നുമാണ് പ്രതി മറുപടി നല്‍കിയത്.പ്രതിക്ക് എതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിൽ ആണ്‌ ശിക്ഷ വിധിക്ക് ഉള്ള വാദം. കേസില്‍ പ്രതിയുടെ ശിക്ഷാ വിധിയിലുള്ള വാദമാണ് ഇന്ന് രാവിലെ എറണാകുളം പോക്സോ കോടതിയില്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *