നാരോക്കടവ്:വെള്ളമുണ്ട പഞ്ചായത്ത് പ്രദേശത്തെ ആദ്യ റെസിഡൻസ് അസോസിയേഷനായ നാരോക്കടവ് ‘പ്രതീക്ഷ’യുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
എ. കെ ശങ്കരൻ അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം അസീസ് പി.എ,സുരേഷ് കെ.ടി, അജീഷ് എടത്തിൽ ൽ,എസ്.ഐ മുരളിധരൻ,സന്തോഷ് കാരയാട്, നിതിൻദാസ് തൈപ്പറമ്പിൽ, എൻ. വിനീത ടീച്ചർ, ദിനേശൻ എം തുടങ്ങിയവർ സംസാരിച്ചു
