ഓർഡർ ചെയ്ത ബിരിയാണിയിൽ വേവിക്കാത്ത കോഴിത്തല ലഭിച്ചതായി പരാതി. മലപ്പുറം തീരൂരിലാണ് സംഭവം. പ്രതിഭ എന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്.
മുത്തൂരിലുള്ള കടയിൽ നിന്നും നാല് ബിരിയാണിയാണ് ഇവർ ഓർഡർ ചെയ്തത്. ഇതിൽ ഒരു പാക്കറ്റ് തുറന്നപ്പോഴാണ് അതിൽ കോഴിത്തലയുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ഇതിനെത്തുടർന്ന് പ്രതിഭ ഭക്ഷ്യസുരക്ഷാവകുപ്പിൽ പരാതിയും നൽകി