വൈദ്യുതി ബോര്‍ഡ് കൊള്ളയടി അവസാനിപ്പിക്കണം: കെവിവിഇഎസ്

Wayanad

കല്‍പ്പറ്റ: സംസ്ഥാനത്ത് സമസ്ത മേഖലകളെയും പ്രതിസന്ധിയിലാക്കുന്ന നിരക്കു വര്‍ധന വൈദ്യുത ബോര്‍ഡ് പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. ധൂര്‍ത്തും കെടുകാര്യസ്ഥയും മൂലം ഉണ്ടായ ബാധ്യത ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നത്. ചെറുകിട വ്യാപാരികളെ വൈദ്യുതി നിരക്ക് വര്‍ധനവില്‍നിന്ന് ഒഴിവാക്കണം.
വസ്തു നികുതി, കെട്ടിട നികുതി, പഞ്ചായത്ത് ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, പെര്‍മിറ്റ് ഫീസ്, പെട്രോള്‍ സെസ് തുടങ്ങിയ അമിതമായി ചുമത്തിയതിന്റെ തിക്തഫലം അനുഭവിക്കുകയാണ് പൊതുജനം. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഇടയ്ക്കിടയുള്ള പാചക വാതക നിരക്ക് വര്‍ധന ഹോട്ടല്‍ വ്യവസായത്തിന് വലിയ വെല്ലുവിളിയാണ്. കുത്തകളുടെ ആധിക്യവും ചില്ലറ മേഖലയിലെ വിദേശ നിക്ഷേപവും ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുകയാണ്. സപ്ലെകോ മര്‍ക്കറ്റുകള്‍ അനുദിനം കാലിയാകുകയാണ്. കടക്കെണിയിലായ സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പൊതുഫണ്ട് ധൂര്‍ത്തടിക്കുകയാണ്. സ്വയംതൊഴില്‍ കണ്ടെത്തി അനേകര്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യാപാരികളോടുള്ള അവഗണന സര്‍ക്കാര്‍ തുടരുകയാണ്. കുത്തക ഓണ്‍ലൈന്‍ കമ്പനികളെ ഇളവുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ്, ട്രഷറര്‍ ഇ. ഹൈദ്രു, കെ. ഉസ്മാന്‍, കെ.ടി. ഇസ്മായില്‍, മത്തായി ആതിര, ഡോ.മാത്യു തോമസ്, പി.വി. മഹേഷ്, കമ്പ അബ്ദുള്ള ഹാജി, നൗഷാദ് കാക്കവയല്‍, സി. അബ്ദുള്‍ഖാദര്‍, ജോജിന്‍ ടി. ജോയ്, അഷറഫ് കൊട്ടാരം, പി.വൈ.മത്തായി, കെ.കെ. അമ്മദ്, സി.വി. വര്‍ഗീസ്, ഷിബി മാനന്തവാടി, സാബു ഏബ്രഹാം, അഷ്‌റഫ് ലാന്‍ഡ്മാര്‍ക്ക്, ശ്രീജ ശിവദാസ്, നിസാര്‍ ദില്‍വേ, പ്രിമേഷ് മീനങ്ങാടി, എം.വി. സുരേന്ദ്രന്‍, സി.ടി. വര്‍ഗീസ്, പി.എം. സുധാകരന്‍, സംഷാദ് ബത്തേരി, സന്തോഷ് എക്‌സല്‍, സുജിത്ത് ജയപ്രകാശ്, കെ. സൗദ, റോബിന്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *