പെരിക്കല്ലൂർ: സുൽത്താൻബത്തേരി ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യന്മാർ ആയി. സ്റ്റിൽ മോഡലിൽ സ്നേഹ സോണി, അഫ്റ്റിയ ജയ്സൺ എന്നിവരും പ്രദേശിക ചരിത്ര രചനയിൽ ഗായത്രി ഗിരീഷും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സോഷ്യൽ സയൻസ് ക്വിസിൽ അൻസഫ് അമാൻ എ എസ് രണ്ടാം സ്ഥാനം നേടി. എൽ പി വിഭാഗം സ്റ്റിൽ മോഡലിൽ ഹരി മാധവ്, ദേവ് മാധവ് എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പ്രവൃത്തി പരിചയമേളയിൽ ക്ലേ മോഡൽ വിഭാഗത്തിൽ ആൻറിയ ജോർജ് ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗം സയൻസ് മേളയിൽ സ്റ്റിൽ മോഡലിൽ മേധ കെ.സതീഷ്, ബിയോണ കെ.ബിജീസ് എനിവർക്ക് രണ്ടാം സ്ഥാനവും പ്രവൃത്തി പരിചയമേളയിൽ ക്ലേ മോഡലിംഗിൽ ശ്രീലക്ഷ്മി കെ.രാജ് മൂന്നാം സ്ഥാനവും നേടി. ഗണിതശാസ്ത്രമേള, ശാസ്ത്രമേള, എന്നിവയിലും മികച്ച ഗ്രേഡ് നേടാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. വിജയികളെ പിടിഎ യും സ്റ്റാഫ് കൺസിലും ചേർന്ന് അഭിനന്ദിച്ചു. പി ടി എ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി കെ വിനുരാജൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, സീനിയർ അനിസ്റ്റൻറ് ഷാജി മാത്യു, രതീഷ് സി വി, രഘു എം ആർ, സുനിൽകുമാർ വി കെ, ഫ്രാൻസി ജോർജ്, ഷിനോ എ പി, ഷിജിന പി ആർ, രമ്യ കെ ആർ, സിജl എൽദോസ്, അനിത മോഹനൻ, അന്നമ്മ കെ ടി, റസിയ എ ജി, ജെയിംസ് ഇ ഡി എന്നിവർ ആശംസ അർപ്പിച്ചു