ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാന് വായനക്കാർ ഏറുന്നു

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്ത ബഷീറിനെസ്നേഹിച്ച ഖോർഫുക്കാന് വായനക്കാർ ഏറുന്നു  ഷാർജ : മരുഭൂവിലെമണൽക്കാറ്റേറ്റ് പൊള്ളുന്ന അനുഭവങ്ങളുമായി ഖോർഫുക്കാന്റെ മണ്ണിൽ ജീവിച്ച ബഷീർ എന്ന പ്രവാസിയുടെ ജീവിതം വിശദമാക്കുന്ന ”ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ” എന്ന പുസ്തകത്തിന്  കാലാനുസൃത പ്രസക്തിയേറുന്നു.പ്രവാസലോകത്തിന്റെ കുതിപ്പും കിതപ്പും അറിഞ്ഞ ബഷീറിന്റെ  യഥാർത്ഥ ജീവിത കഥയാണ് അദ്ദേഹത്തിന്റെ മകൾ ആമിന എഴുതിച്ചേർത്തത്. കുടുംബത്തെ പോറ്റാനായി പ്രവാസലോകത്തേക്കു ചേക്കേറിയ ബഷീറിന് സ്വന്തം ഉമ്മയും സഹോദരങ്ങളും നൽകിയ പറ്റു ചീട്ടിന്റെയും കടബാധ്യതയുടെയും ദിർഹമുകൾ നോട്ടുകളാക്കി കൊടുത്തു […]

Continue Reading

കെ.എ സ്കറിയ നിവേദനം നൽകി

ആർ.ജെ.ഡി നേതാവ്കെ.എ സ്കറിയ നിവേദനം നൽകി കൽപ്പറ്റ:പുൽപ്പള്ളി മുള്ളൻകൊല്ലി പ്രദേശത്തെ വന്യമൃഗശല്യം പരിഹരിക്കാനും പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നവകേരള സദസ്സിൽ വെച്ച്ആർ.ജെ.ഡി നേതാവ്കെ.എ സ്കറിയ മുഖ്യമന്ത്രിക്കുള്ള നിവേദനം ജില്ലാ കളക്ടർക്ക് കൈമാറി.കൽപ്പറ്റ ചന്ദ്രഗിരിയിൽ നടന്ന പ്രഭാത യോഗത്തിലാണ് കൈമാറിയത്

Continue Reading

കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ കേസ്; കോണ്‍ഗ്രസ് നേതാക്കളായ ദമ്പതികള്‍ ഒളിവില്‍

ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ ദമ്പതികള്‍ ഒളിവില്‍. ഇരുവര്‍ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിനിടെ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടാനും ശ്രമം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഒളിവില്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ ദമ്പതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ചൂര്‍ണിക്കര തായിക്കാട്ടുകര കോട്ടക്കല്‍വീട്ടില്‍ മുനീര്‍ ഭാര്യ ഹസീന എന്നിവരാണ് കേസില്‍ […]

Continue Reading

‘നവകേരള സദസില്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് പരാതി സ്വീകരിക്കും’; പരിഹാരം ഉടനെന്നും മുഖ്യമന്ത്രി

നവകേരള സദസില്‍ ലഭിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. പരാതികളില്‍ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതല്‍ നടപടിക്രമം ആവശ്യമെങ്കില്‍ പരമാവധി നാലാഴ്ചയ്ക്കുള്ളിലും […]

Continue Reading

കര്‍ണാടകയില്‍ സ്‌കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസുകാരി മരിച്ചു

കര്‍ണാടകയില്‍ സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ സാമ്പാര്‍ ചെമ്പിലേക്ക് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്.അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. കല്‍ബുറഗി ജില്ലയിലെ അഫ്സല്‍പൂര്‍ താലൂക്കിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മഹന്തമ്മ. സ്‌കൂളിലെ അടുക്കളയില്‍ ഉച്ച ഭക്ഷണത്തിനായി തയ്യാറായി കൊണ്ടിരുന്ന സാമ്പാര്‍ ചെമ്പിലേക്ക് വിദ്യാര്‍ഥിനി വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ അമ്മ സംഗീത ശിവപ്പ നല്‍കിയ പരാതിയെ തുടര്‍ന്ന് […]

Continue Reading

വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ചു; പത്തനാപുരത്ത് 14കാരന് ക്രൂരപീഡനം; പരാതി

കൊല്ലം പത്തനാപുരത്ത് 14കാരന് ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് പരാതി. അമ്പലത്തിലേക്ക് പോയ കൗമാരക്കാരനെ അഞ്ച് പേര് ചേർന്ന് ആക്രമിച്ചു എന്നാണ് പരാതി. കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച ശേഷം ജനനേന്ദ്രിയതിൽ കത്തി വച്ചതായാണ് പരാതി. മാങ്കോട് സ്വദേശികളായ അഞ്ച് പേരാണ് ആക്രമണം നടത്തിയത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. സംഭവത്തിൽ പത്തനാപുരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. അജിത്ത്(26), രാജേഷ്(31), അഖിൽ(25), അനീഷ്(25), അജിത്ത്(30) എന്നിവർക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Continue Reading

മദ്യപിക്കുന്നതിനിടെ ഒരു വയസ്സുള്ള കുഞ്ഞ് കരഞ്ഞു; വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊന്നു; അമ്മയും സുഹൃത്തും അറസ്റ്റിൽ‌

തിരുവനന്തപുരം: ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. കന്യാകുമാരി അഞ്ചു​ഗ്രാമത്തിന് സമീപമാണ് അരും കൊല നടന്നത് നിദ്രവിള സ്വദേശികളായ സീനു പ്രബീഷ ദമ്പതികളുടെ മകന്‍ അരിസ്റ്റോ ബ്യൂലനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ പ്രബീഷ (27), ആണ്‍സുഹൃത്ത് സദ്ദാം ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു. ഇതില്‍ പ്രകോപിതരായാണ് കൊലപാതകം. കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

ഇനി എഐ ചാറ്റ് ബോട്ടുമായി സംസാരിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ചാറ്റ്‌ബോട്ടുകളുടെ കാലമാണിത്. ചാറ്റ്ജിപിടിയുടെ വിജയത്തിന് ശേഷം പ്രമുഖ ടെക് കമ്പനികളെല്ലാം സമാനമായ ടൂള്‍ വികസിപ്പിക്കുന്നതിനുള്ള തിരക്കിലാണ്. ഗൂഗിള്‍ ബാര്‍ഡ് ഇതിന് ഒരു ഉദാഹരണമാണ്. വാട്‌സ്ആപ്പും സമാനമായ പാതയിലാണ്. ഉടന്‍ തന്നെ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പും എഐ ചാറ്റ്‌ബോട്ട് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷനില്‍ എഐ ചാറ്റ്‌ബോട്ട് അവതരിപ്പിക്കുന്നതിന് പ്രത്യേക ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. എഐ ചാറ്റ്‌ബോട്ട് സുഗമമായി അവതരിപ്പിക്കുന്നതിനുള്ള സൗകര്യത്തിന്റെ ഭാഗമായി പ്രത്യേക ബട്ടണിനാണ് രൂപം നല്‍കിയിരിക്കുന്നത് ചാറ്റ്‌സ് ടാബിലാണ് […]

Continue Reading

തുടരെയുള്ള നിയമലംഘനം; റോബിൻ ബസ് കസ്റ്റഡിയിൽ

തുടരെയുള്ള നിയമലംഘനത്തിന് റോബിൻ എന്ന പേരിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കസ്റ്റഡിയിൽ. പെർമിറ്റ് ലംഘിച്ചു എന്ന കാരണത്തിൽ തമിഴ്നാട് മോട്ടോർ വാഹന വകുപ്പാണ് റോബിൻ ബസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത് കഴിഞ്ഞ ദിവസം ബസ് തടഞ്ഞ് തമിഴ്നാട് എം വി ഡി പിഴ ചുമത്തിയിരുന്നു. ഇത് വകവെക്കാതെയാണ് ബസ് ഇന്നും സർവീസ് നടത്തിയത്. തുടർന്ന് പെർമിറ്റ് ഇല്ലാത്ത ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Continue Reading

വിശ്രമം അനിവാര്യമെന്ന് പൊന്ന്…; എന്നാല്‍ ഉയര്‍ന്ന വില കൈവിടാതെ സ്വര്‍ണവ്യാപാരം

മാറ്റമില്ലാതെ ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില തുടരുന്നു. വെള്ളിയും ശനിയും രേഖപ്പെടുത്തിയ 45,240 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5655 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4690 രൂപയുമാണ്. 9 ദിവസത്തിന് ശേഷമാണ് സ്വര്‍ണ വില 45,000 രൂപ നിലവാരത്തിലേക്ക് എത്തുന്നത്. ഈ വാരത്തില്‍ സ്വര്‍ണം 880 രൂപ വര്‍ധനവോടെയാണ് വ്യാപാരം നടക്കുന്നത്. മാസത്തിലെ ഏറ്റവും താഴ്ന്ന വിലയില്‍ തിങ്കളാഴ്ച 80 രൂപ […]

Continue Reading