പൊതു സേവന കേന്ദ്രം കുത്തിതുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ

മേപ്പാടി: മേപ്പാടി ടൗണിൽ പ്രവർത്തിച്ചു വരുന്ന പൊതു സേവന കേന്ദ്രമായ (CSC ) സിറ്റി കമ്മ്യൂണിക്കേഷൻ സെന്റർ കുത്തി തുറന്ന് 10000 രൂപയും കമ്പ്യൂട്ടർ സാമഗ്രികളും കവർന്ന കേസിൽ ഒളിവിലായിരുന്ന മലപ്പുറം ജില്ലയിലെ തിരുനാവായ കൊടക്കൽ സ്വദേശിയായ പറമ്പിൽ സാജിത്ത്(41) എന്ന താജുദ്ദീനെയാണ് മേപ്പാടി പോലീസ് പിടികൂടിയത്. ജൂലൈ 26 ന് ആയിരുന്നു കവർച്ച. പരാതിയുടെ അടിസ്ഥാനത്തിൽ 27 ന് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് പ്രതി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ താമസിച്ചു വരികയായിരുന്ന പ്രതിയെ ശാസ്ത്രീയമായ […]

Continue Reading

ക്രിക്കറ്റ് ലീഗ് സമാപിച്ചു

ഒക്ടോബർ 14 മുതൽ 23 വരെ മാനന്തവാടിയിൽ വെച്ച് നടന്ന മാനന്തവാടി പ്രീമിയം ക്രിക്കറ്റ് ലീഗ് സമാപിച്ചു. 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഡേവിഡ് സി.സി മക്കിയാട് ജേതാക്കളായി. സൺഡേ ഷയർ തോണിച്ചാൽ ആയിരുന്നു ഫൈനലിലെ എതിരാളികൾ . ടൂർണമെന്റിൽ നിന്നും ലഭിച്ച വരുമാനം ദയ പാലിയേറ്റിവിലേക്ക് ടെലിവിഷൻ നൽകി. ശുഹാദ്, സന്ദീപ്,ധനേഷ്, നിഖിൽ, ജോബി എന്നിവർ ടൂർണമെന്റിന് നേത്യത്വം നൽകി.

Continue Reading

ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം, അപകടം മാതാപിതാക്കള്‍ നോക്കിനില്‍ക്കെ

ചെന്നൈ: ചെന്നൈയില്‍ ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. മാതാപിതാക്കള്‍ നോക്കിനില്‍ക്കെ ഇന്ന് ഉച്ചയോടെ ചെന്നൈയിലെ താംബരത്താണ് ദാരുണമായ അപകടമുണ്ടായത്. പൂജ അവധിക്ക് ചെന്നൈയിലെത്തിയതാണ് ഇവരെന്നാണ് വിവരം. റെയില്‍വെ പാളത്തിലൂടെ നടന്നുവരുന്നതിനിടെ പിന്നില്‍നിന്നെത്തിയ ട്രെയിന്‍ മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് പിന്നിലായി ഇവരുടെ മാതാപിതാക്കളുമുണ്ടായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കേള്‍വിശേഷിയില്ലാത്തതിനാല്‍ ട്രെയിന്‍ വരുന്നത് മൂവരും അറിഞ്ഞില്ല. ഇതാണ് […]

Continue Reading

മോട്ടോര്‍ പൈപ്പില്‍ പിടിച്ച് ഒരു രാത്രി മുഴുവൻ…; 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി

തൃശൂര്‍: പള്ളി പെരുന്നാളില്‍ പങ്കെടുക്കാൻ പോയ യുവാവ് കിണറ്റില്‍ വീണു. ഒരു രാത്രി മുഴുവന്‍ കിണറ്റില്‍ കഴിഞ്ഞ യുവാവിനെ രാവിലെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷിച്ച് പുറത്തെത്തിച്ചത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് ഇന്നലെ രാത്രി കിണറ്റില്‍ വീണത്. ഒല്ലൂര്‍ പള്ളി പെരുന്നാളിന് പോയി മടങ്ങും വഴിയാണ് അപകടം. വൈലോപ്പിള്ളി ഗവ. കോളജിലെ ഇരുപത്തിയഞ്ച് അടി താഴ്ചയിലുള്ള കിണറ്റിലാണ് വീണത്. ജോണിനെ കാണാതായ വിവരമറിഞ്ഞ് തെരഞ്ഞെത്തിയവരാണ് കിണറ്റില്‍ നിന്ന് നിലവിളി കേട്ടത്. കിണറ്റിനുള്ളിലെ മോട്ടോര്‍ പൈപ്പില്‍ […]

Continue Reading

ആരാധകരുടെ സ്നേഹം അതിരുകടന്നു; കേരളത്തിലെ പ്രൊമോഷനിടെ ലോകേഷ് കനകരാജിന് പരിക്ക്

പാലക്കാട്: ലിയോ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. പാലക്കാട് അരോമ തീയേറ്ററിൽ സംവിധായകനെ കാണാനെത്തിയ ആരാധകർക്കിടയിൽപ്പെട്ട് അപകടമുണ്ടാകുകയായിരുന്നു. പ്രേക്ഷകരുടെ തിക്കിലും തിരക്കിലും ലോകേഷിന്റെ കാലിന് പരിക്കേറ്റു. ആരാധകർ അനിയന്ത്രിതമായി എത്തിയതോടെ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കാലിന് പരിക്കേറ്റതോടെ ലോകേഷിന്റെ കേരളത്തിലെ മറ്റു പരിപാടികൾ റദ്ദാക്കി. തൃശൂർ രാഗം തീയേറ്ററിലും കൊച്ചി കവിത തീയേറ്ററിലും സന്ദർശനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായും വൈകാതെ കേരളത്തിലേയ്ക്ക് മടങ്ങിയെത്തുമെന്നും […]

Continue Reading

ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടിയ മേഖലയിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം

ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടിയ മേഖലയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഇടുക്കി ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനാണ് നിര്‍ദ്ദേശം ലഭിച്ചത്. ജില്ലാ ഭരണകൂടം ഉടുമ്പന്‍ഞ്ചോല താലൂക്ക് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. 25 ഓളം കുടുംബങ്ങളാണ് മേഖലയില്‍ ചെങ്കുത്തായ മലഞ്ചെരുവില്‍ താമസിക്കുന്നത്. പ്രളയ കാലത്ത് റെഡ് സോണ്‍ ആയി കണ്ടെത്തിയ മേഖലയാണ് പച്ചടി, പത്ത്‌വളവ് മേഖല. ഇന്ന് പുലര്‍ച്ചെ നെടുങ്കണ്ടം പച്ചടിയിലാണ് ഉരുള്‍പൊട്ടിയത്. ഒരേക്കറോളം കൃഷിയിടം പൂര്‍ണ്ണമായും ഉരുള്‍പൊട്ടലില്‍ […]

Continue Reading

സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ വീണ്ടും രാജി

ദില്ലി : സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ നിന്നും വീണ്ടും രാജി. സിഎഫ്ഒ അജയ് ഗോയൽ രാജിവയ്ക്കും. മുൻ കമ്പനിയായ വേദാന്തയിലേക്ക് മടങ്ങും. ഒക്ടോബർ 30 ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതല ഏൽക്കുമെന്ന് വേദാന്ത അറിയിച്ചു. ബൈജൂസിൽ എത്തി ആറ് മാസത്തിനകമാണ് അജയ് ഗോയൽ രാജിവെച്ചൊഴിയുന്നത്. 2022 സാമ്പത്തിക വർഷത്തെ സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനിടെയാണ് രാജി.

Continue Reading

കുടുംബവഴക്ക്; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു, മരണം നാല്

തൃശൂര്‍: ചിറക്കേക്കോട് കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. ലിജി (35) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മണ്ണുത്തി ചിറക്കാക്കോട് സ്വദേശി കൊട്ടേക്കാടന്‍ വീട്ടില്‍ ജോണ്‍സണ്‍ ആണ് സെപ്തംബര്‍ 14ന് മകനെയും കുടുംബത്തെയും തീ കൊളുത്തിയത്. മകന്‍ ജോജി, ഭാര്യ ലിജി, 12കാരനായ പേരക്കുട്ടി ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ജോബിയും ടെണ്ടുല്‍ക്കറും തൊട്ടടുത്ത ദിവസം മരിച്ചു. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച ജോണ്‍സനും രണ്ടു ദിവസത്തിന് […]

Continue Reading

തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം: 7 മരണം, നിരവധിപ്പേർക്ക് പരിക്ക്

ചെന്നൈ : തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 മരണം. കൃഷ്ണഗിരി ദേശീയ പാതയിൽ തിരുവണ്ണാമലയിൽ വെച്ചാണ് അപകടമുണ്ടായത്. ബംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന അസം സ്വദേശികൾ സഞ്ചരിച്ച കാറിലേക്ക് തമിഴ്നാട് സർക്കാരിന്റെ ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. മരിച്ചവരിൽ 6 പേര് അസം സ്വദേശികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. പതിനാല് പേർക്ക് പരിക്കേറ്റു. പുതുച്ചേരിയിൽ നിന്ന് ഹോസൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

ജോലി സമ്മർദ്ദമുണ്ടായിരുന്നു; പൊലീസുകാരൻ്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ഡ്യൂട്ടിക്കിടെ പൊലീസുകാരൻ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്ത്. ജോലി സമർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സിനീയർ സിവിൽ പൊലീസ് ഓഫിസർ എം പി സുധീഷ് ആണ് മരിച്ചത്. സുധീഷിൻ്റെ മൊബൈൽ ഫോൺ കാണാതായെന്നും കുടുംബം പറയുന്നു. സുധീഷിനെ ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ സുധീഷിനെ ഡ്യൂട്ടിക്കിടെ കാണാതാവുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Continue Reading