പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം, മുസ്ലീം ലീഗ് റാലി ഇന്ന് കോഴിക്കോട്ട്; തരൂര്‍ മുഖ്യാതിഥി, സമസ്തയ്ക്ക് ക്ഷണമില്ല

കോഴിക്കോട് : പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി ഇന്ന്. വൈകിട്ട് മൂന്ന് മുതല്‍ കോഴിക്കോട് കടപ്പുറത്താണ് റാലി നടക്കുക. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയാകും. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് റാലി ഉദ്ഘാടനം ചെയ്യുക. സമസ്തയ്ക്ക് ക്ഷണമില്ല. സമസ്ത വിവാദങ്ങള്‍ക്ക് ശേഷം നടക്കുന്ന പ്രധാന പരിപാടി എന്ന നിലയില്‍ വന്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ഒരുക്കത്തിലാണ് ലീഗ്. റാലിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ ഉച്ചക്ക് ശേഷം […]

Continue Reading

ഈ മാസം 31ന് സ്വകാര്യ ബസ് പണിമുടക്ക്

തിരുവവന്തപുരം: സംസ്ഥാനത്ത് ഈ മാസം 31ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്‌, ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കിനല്‍കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്തസമരസമിതി പണിമുടക്കിന്‌ ആഹ്വാനം ചെയ്തത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്തസമരസമിതി അറിയിച്ചു.

Continue Reading

ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ബുധനാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഞായറാഴ്ച ശക്തമായ മഴ കണക്കിലെടുത്ത് ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Continue Reading

നികുതിവെട്ടിപ്പ്: ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ്. നികുതി വെട്ടിപ്പ് ആരോപിച്ചാണ് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ക്ക് ജിഎസ്ടി അധികൃതര്‍ നോട്ടീസ് നല്‍കിയത്. ജൂലൈയിലാണ് ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. കൂടാതെ ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നിര്‍ബന്ധമായി രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് ജിഎസ്ടി നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. ഒക്ടോബര്‍ ഒന്നിന് ശേഷം ഒരു […]

Continue Reading

ഷീൻ ഇന്റർനാഷണൽ ദ്വിദിന ക്യാമ്പ് വയനാട്ടിൽ സമാപിച്ചു

ഷീൻ സിംഫണി ദ്വിദിന ദേശീയ ക്യാമ്പ് സമാപിച്ചു. പേര്യ : വിദ്യാഭ്യാസ-സാംസ്‌കാരിക-തൊഴിൽ രംഗത്തെ സന്നദ്ധ സംഘമായ ഷീൻ ഇന്റർനാഷണൽ പത്താം വാർഷികത്തോടനുബന്ധിച്ച് വയനാട് പേര്യ പീക്കിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ പ്രതിനിധി ക്യാമ്പിന്റെ സമാപന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.ഷീൻ മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് റാഫി കെ. ഇ ആമുഖ പ്രഭാഷണം നടത്തി.കെ.പി മുഹമ്മദ്‌ ബഷീർ കുഞ്ഞാക്ക […]

Continue Reading

ആദ്യ ദൗത്യം വിജയകരം; ഷെൻഹുവ 15 ഇന്ന് വിഴിഞ്ഞം തുറമുഖം വിടും

വിഴിഞ്ഞത്തെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഷെൻഹുവ 15. കപ്പൽ ഇന്ന് വിഴിഞ്ഞം തുറമുഖം വിടും.ക്രയിനുകൾ ഇറക്കുന്നത് പൂർത്തിയാക്കി. അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി രണ്ടാമത്തെ കപ്പൽ ചൈനയിൽ നിന്ന്‌ പുറപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആറ്‌ യാർഡ്‌ ക്രെയിനുകളുമായി ഷെൻഹുവ–29 എന്ന കപ്പൽ തിങ്കളാഴ്‌ചയാണ് ഷാങ്ഹായിൽ നിന്ന് യാത്ര തുടങ്ങിയത് . നവംബർ ഒമ്പതിന് കപ്പൽ വിഴിഞ്ഞത്തെത്തുമെന്നാണ് പ്രതീക്ഷ. നവംബർ അവസാനവും ഡിസംബർ ആദ്യവാരവുമായി രണ്ടു കപ്പൽകൂടി ക്രെയിനുമായി എത്തുമെന്ന്‌ തുറമുഖ അധികൃതർ പറഞ്ഞു. ഷാങ്ഹായിൽ നിന്ന്‌ […]

Continue Reading

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; സമിതിയുടെ രണ്ടാം യോഗം ഇന്ന്

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി ഇന്ന് യോഗം ചേരും. സമിതിയുടെ രണ്ടാമത്തെ യോഗമാണിത് ദേശീയ നിയമകമ്മിഷൻ അംഗങ്ങളെ സമിതി ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 2029 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മുഴുവൻ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താനാകുന്ന ക്രമീകരണമാണ് ലക്ഷ്യമിടുന്നത്. നേരത്തെ വിഷയത്തിൽ രാഷ്ട്രീയപാർട്ടികളുടെയും അഭിപ്രായം തേടാൻ സമിതി തീരുമാനിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ.സിങ്, ഡോ.സുഭാഷ് കശ്യപ്, സഞ്ജയ് […]

Continue Reading

ജോണിനായി നാട്ടുകാർ നടത്തിയത് സമാനതകളില്ലാത്ത തെരച്ചിൽ; ഒടുവിൽ ചേതനയറ്റ ആ ശരീരം കണ്ടെത്തിയത് മാലിന്യക്കുഴിയിൽനിന്ന്…

തൃശൂർ കൊട്ടേക്കാട് വിദ്യാർത്ഥിയെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ 9 വയസ്സുള്ള ജോൺ പോളാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ സൈക്കിളിൽ കളിക്കാൻ പോയതായിരുന്നു ജോൺ. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് കുന്നത്തുപീടിക സെന്ററിന് സമീപം മാലിന്യക്കുഴിയിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോൺ പോളിന്റെ വീടിന് സമീപമുള്ള പ്ലാസ്റ്റിക് റീസൈക്ലിങ് കമ്പനിയിലെ മാലിന്യങ്ങളാണ് കുഴിയിലുള്ളത്. സൈക്കിളിൽ […]

Continue Reading

699 രൂപക്ക് മാസം 10 സിനിമ കാണാം; പാസ്പോർട്ട് ടിക്കറ്റ് കേരളത്തിലും

699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം. പാസ്പോർട്ട് എന്ന് പേരിട്ടിരിക്കുന്ന പ്രതിമാസ ടിക്കറ്റ് കേരളത്തിൽ അടുത്തമാസം പകുതിയോടെ ഏർപ്പെടുത്തും. പി വി ആർ, ഐ നോക്‌സ് തിയറ്റർ ഗ്രൂപ്പാണ് ഈ ടിക്കറ്റ് ഏർപ്പെടുത്തിയത്.ഉത്തരേന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ടിക്കറ്റിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് കേരളത്തിലും ഈ പ്രതിമാസ ടിക്കറ്റ് ഏർപ്പെടുത്തുന്നത്. കൂടാതെ സിനിമകാണുമ്പോൾ കഴിക്കാനുള്ള പോപ്പ് കോൺ അടക്കമുള്ള വിഭവങ്ങൾക്കും ആനുകൂല്യ നിരക്കുണ്ട്. ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ഈ നിരക്കിൽ ലഭിക്കും.ചുരുങ്ങിയത് 3 മാസത്തേക്കാണ് […]

Continue Reading

ബഹുസ്വര ഇന്ത്യക്കായ്; ദുർഭരണങ്ങൾക്കെതിരെ: എസ് ടിയു സംസ്ഥാന കമ്മിറ്റി സമര സന്ദേശ യാത്രക്ക് സ്വീകരണം നൽകി

കൽപ്പറ്റ:കേന്ദ്ര സർക്കാറിന്റെ പതനം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇന്ത്യ യിലെ തൊഴിലാളി വർഗ്ഗ മാണെന്ന് എസ് ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹമത്തുള്ള പ്രസ്താവിച്ചു. ബഹുസ്വര ഇന്ത്യക്കായ്; ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയവുമായി എസ് ടിയു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര സന്ദേശ യാത്രക്ക് കൽപ്പറ്റ യിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായ സമര പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെല്ലാം ഓരോന്നായി റദ്ദ് ചെയ്ത് കോർപ്പറേറ്റ് ഭീമൻ മാരെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. അധികാരക്കൊതി […]

Continue Reading