പത്തനംതിട്ടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടന്‍ നായരാണ് ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Continue Reading

നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ടാറ്റാ സുമോ ഇടിച്ചുകയറി 12 പേര്‍ക്ക് ദാരുണാന്ത്യം

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പന്ത്രണ്ട് പേര്‍ മരിച്ചു. മൂന്ന് സത്രീകളും ഒന്‍പത് പുരുഷന്‍മാരുമാണ് മരിച്ചത്. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ടാറ്റാ സുമോ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ചിക്കബെല്ലാപുരയിലാണ് അപകടമുണ്ടായത്. ബാഗേപ്പള്ളിയില്‍ നിന്ന് ചിക്കബെല്ലാപുരയിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനും ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനും ഭാര്യാമാതാവിനും 27 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. തൃശ്ശൂര്‍ അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ കേസിൽ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. മുളയം കൂട്ടാല കൊച്ചുപറമ്പില്‍ അരുണ്‍ (32), മാന്ദാമംഗലം മൂഴിമലയില്‍ ഷര്‍മിള (48) എന്നിവരാണ് കേസിലെ പ്രതികൾ. മണ്ണുത്തി പോലീസ്സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം. ശശിധരന്‍ […]

Continue Reading

മനുഷ്യാവകാശ മഹാ റാലി വിളംബര ജാഥ നടത്തി

കണിയാമ്പറ്റ :ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി 2023 ഒക്ടോബർ 26 വ്യാഴാഴ്ച കോഴിക്കോട് വെച്ച് നടത്തപ്പെടുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം മനുഷ്യാവകാശ മഹാ റാലി നടത്തുന്നതിനോട് അനുബന്ധിച്ച് കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ കമ്പളക്കാട് ടൗണിൽ നടത്തി.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ്വി പി അബ്ദുൽ ഷുക്കൂർ . വൈസ് പ്രസിഡണ്ട് വി പി യൂസഫ് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ കിഴക്കയിൽ മുത്തലിബ് .മൊയ്തു ഹാജി പത്തായക്കോഡൻ . […]

Continue Reading

കുടകിലെ ദുരൂഹ മരണങ്ങൾ;എകെഎസ്‌ കർമസമിതി രൂപീകരിച്ചു: കർണാടക മുഖ്യമന്ത്രിയെ നേരിൽ കാണും

ബത്തേരി: വയനാട്ടിൽനിന്ന്‌ കർണാടകയിൽ ജോലിക്ക്‌ കൊണ്ടുപോയ ആദിവാസികളുടെ ദുരൂഹ മരണങ്ങൾ അന്വേഷിക്കണമെന്നും  കാണാതായവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്‌ ആദിവാസി ക്ഷേമസമിതി (എകെഎസ്‌) നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു. കുടക്‌ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തൊഴിൽ പീഡനവും ലൈംഗിക ചൂഷണവും അന്വേഷിക്കണം. ഈ ആവശ്യങ്ങളുന്നയിച്ച്‌ കർമസമിതിയുടെ നേതൃത്വത്തിൽ കർണാടക മുഖ്യമന്ത്രിയെ നേരിൽ കാണും.മരണപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളെ  ഉൾപ്പെടുത്തിയുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട്‌ കാര്യങ്ങൾ ബോധിപ്പിക്കും. കേരള മുഖ്യമന്ത്രിക്കും വിശദമായ നിവേദനം നൽകും.ആദിവാസി മരണങ്ങളും തൊഴിൽ പീഡനങ്ങളും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർണാടക ഹൈക്കോടതിയിൽ ഹർജി […]

Continue Reading

സംസ്ഥാന കായികമേള: മെഡൽ ജേതാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു.

കൽപ്പറ്റ: സംസ്ഥാന കായികമേളയിലെ മെഡൽ ജേതാക്കളായ വയനാടിന്റെ അഭിമാന താരങ്ങളെയും അവരുടെ പരിശീലകരേയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആദരിച്ചു. കൽപ്പറ്റ പി ബിജു സ്മാരക യൂത്ത് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ കൗമാര കായിക താരങ്ങളും രക്ഷിതാക്കളും പരിശീലകരും സന്നിഹിതരായി. സംസ്ഥാന കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാക്കളായ അദ്വൈത് സന്തോഷ്, കാർത്തിക് എൻ എസ്, വിഷ്ണു പി കെ, വെള്ളി മെഡൽ നേടിയ അമന്യ മണി, വെങ്കലം മെഡൽ ജേതാക്കളായ അഭിജിത് വി കെ, വിഷ്ണു […]

Continue Reading

ഷീൻ സിംഫണി ദ്വിദിന ദേശീയ ക്യാമ്പ് സമാപിച്ചു.

പേര്യ : വിദ്യാഭ്യാസ-സാംസ്‌കാരിക-തൊഴിൽ രംഗത്തെ സന്നദ്ധ സംഘമായ ഷീൻ ഇന്റർനാഷണൽ പത്താം വാർഷികത്തോടനുബന്ധിച്ച് വയനാട് പേര്യ പീക്കിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ പ്രതിനിധി ക്യാമ്പിന്റെ സമാപന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.ഷീൻ മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് റാഫി കെ. ഇ ആമുഖ പ്രഭാഷണം നടത്തി.കെ.പി മുഹമ്മദ്‌ ബഷീർ കുഞ്ഞാക്ക അധ്യക്ഷത വഹിച്ചു. മലയാളികള്‍ക്ക് വളരെ സുപരിചിതമായ പേരാണ് […]

Continue Reading

അമേരിക്കയിൽ വെടിവയ്പ്പ്: 16 പേർ കൊല്ലപ്പെട്ടു 60 പേർക്ക് പരിക്ക്, പ്രതിയുടേതെന്ന് സംശയിക്കുന്ന ചിത്രം പുറത്ത്

വാഷിങ്ടണ്‍: അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. രണ്ടിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി. സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. എന്തിനാണ് അക്രമം നടത്തിയതെന്ന് വ്യക്തമല്ല. പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോട്ടോകള്‍ ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നീളൻ കൈയുള്ള ഷർട്ടും ജീൻസും ധരിച്ച് റൈഫിൾ പിടിച്ച് […]

Continue Reading

എൻസിഇആർടിക്ക് പകരം ‘ഇന്ത്യ’യുള്ള എസ് സിഇആർടി പുസ്തകങ്ങൾ, സാധ്യത തേടി കേരളം

തിരുവനന്തപുരം : ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകൾ തേടി കേരളം. ഇന്ത്യയെന്ന പേര് നിലനിർത്തി എസ് സി ഇ ആർടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള സാധ്യതകൾ തേടും. ബിജെപി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയിൽ കേരളം പേര് മാറ്റത്തെ ശക്തമായി എതിർക്കും. പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠപുസ്തകങ്ങളിൽ സമൂലമാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എൻസിഇആർടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ […]

Continue Reading

അടുക്കളയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; കുന്നംകുളം പൊലീസ് കേസെടുത്തു

തൃശൂർ: പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന (25) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയച്ച സബീന, രണ്ടു വയസ്സുകാരനായ ഇളയ മകനെ ഉറക്കി കിടത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു എന്നാണ് സംശയം. ഭർത്താവ് ആബിദ് മലേഷ്യയിലാണ്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള […]

Continue Reading