ട്രെയിൻ വൈകി; യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: പതിമൂന്ന് മണിക്കൂര്‍ ട്രെയിൻ വൈകിയതിന് യാത്രക്കാരന് ദക്ഷിണ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതി. കോടതിച്ചെലവ് ഉള്‍പ്പടെ അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി. ചെന്നൈ – ആലപ്പി എക്‌സ്പ്രസ് വൈകിയതുമൂലം ചെന്നൈയിലെ മീറ്റിംഗില്‍ പങ്കെടുക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹനാണ് പരാതി നൽകിയത്. 50000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 10000 രൂപ കോടതി ചെലവായും 30 ദിവസത്തിനകം സേവനത്തിൽ വീഴ്ചവരുത്തിയ സതേൺ […]

Continue Reading

തൃശ്ശിലേരിയിൽ അതിർത്തി തർക്കം സഹോദരന്റെ കുത്തേറ്റ് അനുജന് ഗുരുതര പരിക്ക്

മാനന്തവാടി : സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. തൃശ്ശിലേരി മൊട്ടയിലെ മരട്ടി വീട്ടില്‍ മാത്യു ( ബേബി – 55 ) വിനെയാണ് സഹോദരന്‍ തോമസ് ( കുഞ്ഞ് ) കുത്തിയത്. ഭൂസര്‍വ്വേയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തോമസ് കത്തി കെണ്ട് കുത്തിയതെന്ന് പ്രാഥമിക വിവരം. നെഞ്ചില്‍ ആഴത്തിലും, മുഖത്തും, കൈക്കുമാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ മാത്യുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം മാത്യു നിരീക്ഷണത്തില്‍ കഴിയുകയാണ്. […]

Continue Reading

ഗ്രൂപ്പുകളി മതിയാക്കാന്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ നേതൃത്വത്തിനു ഉപദേശം

കല്‍പ്പറ്റ: അതിരുവിട്ട ഗ്രൂപ്പുകളി അവസാനിപ്പിക്കാനും ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിര്‍ദേശം. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഗുണദോഷം. നേതാക്കളില്‍ ചിലരുടെ ഗ്രൂപ്പുകളി ജില്ലയില്‍ കോണ്‍ഗ്രസ് പ്രവത്തകരെ നാണംകെടുത്തുന്ന സ്ഥിതി സംജാതമാക്കിയിരുന്നു. ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഗ്രൂപ്പുവഴക്ക് ആളിക്കത്തുകയുണ്ടായി. ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനോടു മോശം […]

Continue Reading

കെ.എന്‍.എം. ജില്ലാ സര്‍ഗമേള: പിണങ്ങോട് ജേതാക്കള്‍

സുല്‍ത്താന്‍ ബത്തേരി: കെ.എന്‍.എം. വിദ്യഭ്യാസ ബോര്‍ഡിന് കീഴില്‍ ജില്ലയിലെ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ജില്ലാ സര്‍ഗമേള സുല്‍ത്താന്‍ ബത്തേരി എം.സി.എഫ്. പബ്ലിക് സ്‌കൂളില്‍ നടന്നു. ജില്ലയിലെ വിവിധ മദ്റസകളില്‍ നിന്ന് ആയിരത്തിലധികം കുട്ടികള്‍ രണ്ട് ദിവസങ്ങളിലായി നടന്ന സര്‍ഗമേളയില്‍ പങ്കെടുത്തു. കിഡ്സ്, ചില്‍ഡ്രന്‍, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി പന്ത്രണ്ട് വേദികളിലായിരുന്നു പരിപാടി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ സര്‍ഗമേള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി. യൂസുഫ് ഹാജി അധ്യക്ഷത […]

Continue Reading

വിദ്യാര്‍ത്ഥികള്‍ക്ക് എസ്ബിഐ ഫൗണ്ടേഷന്‍റെ ആശ സ്കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടതിങ്ങനെ…

എസ്ബിഐ ഫൗണ്ടേഷന്‍റെ ആശ സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 6 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് ഒരു വര്‍‌ഷത്തേക്ക് 10000 രൂപയാണ് ലഭിക്കുക. കഴിഞ്ഞ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബത്തിന്‍റെ വാർഷിക വരുമാനം 3,00,000 രൂപയിൽ കവിയരുത്. ഇന്ത്യയിലെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അഖിലേന്ത്യാ തലത്തില്‍ 3000 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങാവുക […]

Continue Reading

ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ വെടിവയ്പ്പ്; ഇന്ത്യൻ ജവാന് പരിക്കേറ്റു, പ്രതിഷേധം

ദില്ലി: ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ അർണിയയിലാണ് സംഭവം. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചും വെടിയുതിർത്തു. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനിൽ നിന്നുള്ള ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. ഇരു വശത്തും ആക്രമണം പുലർച്ചെ മൂന്ന് മണി വരെ നീണ്ടു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഇന്ത്യൻ സൈന്യം പറയുന്നു. സംഭവത്തിൽ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ […]

Continue Reading

ആറുവയസുകാരിയെ ആലുവയില്‍ കൊലപ്പെടുത്തിയ കേസ്; അന്തിമ വാദം ഇന്ന്

ക്രൂരമായി പീഡിപ്പിച്ച് ആറുവയസുകാരിയെ ആലുവയില്‍ കൊലപ്പെടുത്തിയ കേസില്‍ അന്തിമവാദം ഇന്ന്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. കൊലപാതകവും, ബലാത്സംഗവും ഉള്‍പ്പെടെ 16 ഓളം കുറ്റങ്ങളാണ് പ്രതി അസ്ഫാക്ക് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്. കൊലപാതകം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുക, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, തട്ടിക്കൊണ്ടു പോകല്‍, കുട്ടിക്ക് മദ്യം നല്‍കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, പോക്‌സോനിയമത്തിലെയും, ഉള്‍പ്പെടെ 16 ഓളം കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെയുള്ളത്.സാഹചര്യത്തെളിവുകളെ ആസ്പദമാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും, […]

Continue Reading

‘അമിതവേഗം വിജയത്തിലേക്കുള്ള വഴിയല്ല’; മുന്നറിയിപ്പുമായി കേരള പൊലീസ്

അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് കേരള പൊലീസ്.നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും ഓവർടേക്കിംഗും ഓവർ സ്പീഡും അപകടകരമാണെന്ന് അറിയാമായിരുന്നിട്ടും അങ്ങനെ സംഭവിക്കില്ലെന്ന ധാരണ കൊണ്ടാണ് പലർക്കും ജീവൻ നഷ്ട്ടപെടുന്നതെന്നും പരുക്കുകൾ ഉണ്ടാകുന്നതെന്നും കേരള പൊലീസ് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. വേഗത വർധിക്കുന്നതനുസരിച്ച് മരണത്തിലേക്കുള്ള ദൂരം കുറയുകയാണെന്നും ഇനിയെങ്കിലും ക്ഷമയോടെ, മിതമായ സ്പീഡിൽ റോഡ് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കണമെന്നുമാണ് കേരള പൊലീസ് നൽകിയ മുന്നറിയിപ്പിൽ പറയുന്നത് . ഇതിന്റെ […]

Continue Reading

ഫുട്ബോളുകൾ കൈമാറി

വെള്ളമുണ്ട സ്ട്രൈക്കേഴ്സ് ക്ലബിന് ഫുട്ബോളുകൾ കൈമാറി വെള്ളമുണ്ട:സ്ട്രൈക്കേഴ്സ് ക്ലബിന് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഫുട്ബോളുകൾ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഭാരവാഹികൾക്ക് കൈമാറി.ക്ലബ്‌ പ്രസിഡന്റ്‌ ഹാരിസ് മണിമ, സാബു പി ആന്റണി, കെ. കെ ചന്ദ്രശേഖരൻ, ഡോ. മനു വർഗീസ്, വിജിത്ത് വെള്ളമുണ്ട, ഷുഹൈബ് സി.വി,ഉമ്മർ,ഫവാസ്എം തുടങ്ങിയവർ സംബന്ധിച്ചു. സ്ട്രൈക്കേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ഫൈവ്സ് ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് ആവശ്യമായ ബോളുകളാണ് […]

Continue Reading

4 വര്‍ഷത്തിന് ശേഷം ‘ദില്ലി’ വീണ്ടും വരുന്നു;’കൈതി 2′ വന്‍ അപ്‌ഡേറ്റ്, ആവേശത്തോടെ ആരാധകര്‍

സിനിമാ ആരാധകര്‍ ഒരേ മനസ്സോടെ ഏറ്റെടുത്ത ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാര്‍ത്തി നായകനായ കൈതി. 2019 ഒക്ടോബര്‍ 25നായിരുന്നു നടന്‍ കാര്‍ത്തി ‘ദില്ലി’ എന്ന വേഷത്തില്‍ എത്തി കസറിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം  റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ(എല്‍സിയു) ഈ ആദ്യ ചിത്രം റിലീസ് ആയി ഇന്നേക്ക് നാല് വര്‍ഷം തികയുമ്പോള്‍ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഡ്രീം […]

Continue Reading