കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന 12കാരിയും മരിച്ചു, മരണ സംഖ്യ മൂന്നായി ഉയർന്നു

കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെൻറർ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകൾ മെഡിക്കൽ ബോർഡിൻറെ നിർദേശപ്രകാരം നൽകി വരികയായിരുന്നു. എന്നാൽ, മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലർച്ചെ 12.40ന് മരിക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) […]

Continue Reading

ലഹരിക്കെതിരെ ബൈക്ക് റാലി : വെള്ളമുണ്ട ഡിവിഷൻ സ്വീകരണം നൽകി

അഞ്ചാംമൈൽ:മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബൈക്ക് റാലിക്ക് ജില്ലാ പഞ്ചായത്ത്‌വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ കെല്ലൂരിൽ സ്വീകരണം നൽകി.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി.ഐ സനിൽ എസ് അധ്യക്ഷത വഹിച്ചു.പി. വിജേഷ് കുമാർ, ഷമീം വെട്ടൻ, സലീം കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

സ്കൂളിൽ കയറി പീഡനം: പോക്സോ കേസിൽ യുവാവിന് അഞ്ച് വർഷം തടവ്

നടവയൽഃ സ്കൂളിൽ കയറി പീഡനം: പോക്സോ കേസിൽ യുവാവിന് അഞ്ച് വർഷം തടവ് . നടവയൽ നായിക്ക കോളനിയിലെ മധുവിനെയാണ് കൽപ്പറ്റ പോക്സോ കോടതി ജഡ്ജി കെ.ജി.സുനിൽകുമാർ അഞ്ച് വർഷതടവിന് ശിക്ഷിച്ചത്. പനമരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആൺകുട്ടികളെ പീഡിപ്പിച്ചതിന് കോടതി ശിക്ഷ വിധിച്ചത്. സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിൽ കയറി കുട്ടികളെ പീഡിപ്പിച്ചതിനാണ് ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ മറ്റൊരു കേസിൽ വിധി പറയുന്നത് ഈ മാസം 30-ലേക്ക് മാറ്റി. പ്രോസിക്യൂഷന് […]

Continue Reading

ഐ എൽ ഒ -ബി എം എസ് സംയുക്ത പരിശീലന ക്യാമ്പ് സംഘടിപ്പിക്കും

കൽപ്പറ്റ: തേയില, കാപ്പി പ്ലാന്റേഷനുകളിലെ തൊഴിലാളികളുടെ ഒക്കുപേഷൻ സേഫ്റ്റി ആൻഡ് ഹെൽത്ത്, ജെൻഡർ ഇക്വാലിറ്റി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും, ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) കേരളവും സംയുക്തമായി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 31, നവംബർ 1 തീയതികളിലായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സിൽ വച്ച് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട തൊഴിലുടമ-തൊഴിലാളി യൂണിയൻ പ്രതിനിധികൾക്കായി പരിശീലന ക്യാമ്പ് നടത്തുമെന്ന് പ്രോജക്ട് ജില്ലാ കോ- ഓർഡിനേറ്ററും പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ടുമായ […]

Continue Reading

അധ്യാപകൻ്റെ കൈ പ്ലസ് വൺ വിദ്യാർഥി തല്ലി ഒടിച്ചു, സംഭവം കുറ്റിപ്പുറത്ത്

മലപ്പുറം: അധ്യാപകനെ വിദ്യാർഥി ക്രൂരമായി മർദ്ദിച്ചതായി പരാതി. കുറ്റിപ്പുറം പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. അധ്യാപകനായ സജീഷിനാണ് പ്ലസ് വൺ വിദ്യാർഥിയുടെ മർദ്ദനമേറ്റത്. പ്രിൻസിപ്പലിന്റെ മുന്നിൽവെച്ചായിരുന്നു സംഭവം. മർദ്ദനത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. കലോത്സവ പരിശീലനം നടത്തുന്ന സ്ഥലത്ത് കറങ്ങി നടന്നതിന് അധ്യാപകൻ വിദ്യാർഥിയെ ശകാരിച്ചിരുന്നു. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്‌ കൈമാറി. ഉപജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം നടത്തുന്ന സ്ഥലത്ത് കറങ്ങി നടന്ന വിദ്യാർഥികളെ […]

Continue Reading

ഉള്ളി അരിഞ്ഞാല്‍ മാത്രമല്ല, വില കേട്ടാലും കണ്ണ് നനയും, സവാള വിലയും കുതിക്കുന്നു, അഞ്ചിരട്ടിയേോളം വില വര്‍ധന

ദില്ലി:രാജ്യത്ത് സവാള വില കുത്തനെ കൂടുന്നു.പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ദില്ലിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതൽ നൂറ് വരെയാണ് നിലവിലെ വില.വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികൾ തുടങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ […]

Continue Reading

2 വയസ്സായിട്ടില്ല, ഒറ്റയടിക്ക് ഓർത്തുവെച്ചത് 205 വാക്കുകൾ, ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഇഷാൻവിയ

പാലക്കാട്: രണ്ട് വയസ്സ് തികയും മുന്‍പ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ഒരു കുരുന്നുണ്ട് പാലക്കാട്‌. മുതലമടയിലെ ഇഷാൻവിയ. പൊന്നൂ എന്ന് അമ്മ നീട്ടി വിളിച്ചതേയുള്ളൂ. വാതിൽക്കല്‍ ആളെത്തി. വന്നവരെ ഇന്നോളം കണ്ടിട്ടില്ലെങ്കിലും വർത്തമാനം പറയാൻ യാതൊരു മടിയും കാണിച്ചില്ല. കുറുമ്പിക്ക് പ്രായം രണ്ടാവുന്നതേയുള്ളൂ. കയ്യിലുള്ളത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് മെഡൽ. ഈ ചെറു പ്രായത്തിൽ നിറങ്ങളും ചിത്രങ്ങളും വസ്തുക്കളും അടക്കം ഇഷാൻവിയ തെറ്റാതെ പറഞ്ഞത് 205 വാക്കുകളാണ്. ഒരു വയസ്സും എട്ട് മാസവുമായപ്പോഴാണ് […]

Continue Reading

Gold Rate Today: സർവ്വകാല റെക്കോർഡിൽ സ്വർണവില; വിവാഹ വിപണിക്ക് തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവ്വകാല റെക്കോർഡിൽ തുടരുകയാണ് കേരത്തിലെ സ്വർണവില. ഇന്നലെ 480 രൂപ ഉയർന്ന് വില 45920 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. അന്താരാഷ്ട്ര സ്വർണ്ണവില 2006 ഡോളറിലാണ്. ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83. 24 ആണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. ഇത്തവണ യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സ്വർണവില 2077 ഡോളറിലേക്ക് എത്തിയേക്കും. വിവാഹ സീസൺ […]

Continue Reading

എംഎസ്‌സി ഹ്യൂമണ്‍ ഫിസിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി

തലപ്പുഴഃ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംഎസ്‌സി ഹ്യൂമണ്‍ ഫിസിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിദ്യാര്‍ത്ഥിനി കെ.വി.സന ഹനാന്‍. വയനാട് തലപ്പുഴ സ്വദേശി പരേതനായ കെ.വി കുഞ്ഞുമുഹമ്മദിന്റെയും മുട്ടില്‍ ഓര്‍ഫനേജ് ഹൈസ്‌കൂള്‍ അധ്യാപിക റംലത്തിന്റെയും മകളാണ്. മലപ്പുറം തിരൂര്‍ വലിയ പീടിയക്കല്‍ കുംടുംബാംഗം ഹുസ്‌നി മുബാറക്ക് (ജി.എസ്.റ്റി പ്രാക്ടീഷണര്‍) ഭര്‍ത്താവാണ്.

Continue Reading

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം : ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

കൽപ്പറ്റ: ‘അധിനിവേശമാണ് മാനവികതയുടെ ശത്രു, പൊരുതുന്ന പലസ്തീനിനോടൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിൽ നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എം രമേഷ്, കെ എസ് ഹരിശങ്കർ, ആഷിഖ് സി എച്ച് എന്നിവർ സംസാരിച്ചു.പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വാരകയിൽ നടത്തിയ പരിപാടി ജില്ലാ ട്രഷറർ കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. കെ ഇസ്മായിൽ, അഷറഫ് […]

Continue Reading