തിരുവനന്തപുരം പെരുമാതുറയിൽ ബോംബേറ്; 2 യുവാക്കൾക്ക് പരുക്ക്

പെരുമാതുറ മാടൻ വിളയിൽ വീടുകൾക്ക് നേരെയും യുവാക്കൾക്ക് നേരെയും നാടൻ ബോംബെറിഞ്ഞു. രണ്ടു യുവാക്കൾക്ക് പരുക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാരകായുധങ്ങളുമായി പത്തരയോടു കൂടി കാറിൽ എത്തിയ നാലംഗ സംഘം ആണ് നാടൻ ബോംബെറിയും മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയും ചെയ്തത്. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുണ്ടായി കഠിനംകുളം പോലീസ് സ്ഥലത്തെത്തി.

Continue Reading

ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിൽ അന്വേഷണം

കളമശ്ശേരി സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിലും അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യു എ പി എ ചുമത്തിയായിരുന്നു അറസ്റ്റ് അറസ്റ്റിലായ പ്രതിയുടെ വിദേശ ബന്ധം സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ പരിശോധന തുടരുകയാണ്. അന്വേഷണം എൻ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച […]

Continue Reading

‘വീണ്ടും മെസി മെസി മാത്രം’, എട്ടാമതും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി

മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൺ ദ് ഓർ പുരസ്‌കാരം അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി സ്വന്തമാക്കി. അർജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്തതാണ്‌ എട്ടാം തവണയും ബഹുമതിക്ക്‌ അർഹനാക്കിയത്‌. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിൽ കളിക്കുകയാണ്‌ മുപ്പത്താറുകാരൻ. കഴിഞ്ഞ വർഷം ഫ്രഞ്ച്‌താരം കരിം ബെൻസെമയ്‌ക്കായിരുന്നു പുരസ്‌കാരം. മെസി 2021, 2019, 2015, 2012, 2011, 2010, 2009 വർഷങ്ങളിൽ ഈ നേട്ടം കൈവരിച്ചു വനിതകളിൽ മികച്ച കളിക്കാരിയായി ലോകകപ്പ്‌ നേടിയ സ്‌പെയ്‌ൻ താരം ഐതാന ബൊൻമാറ്റി തെരഞ്ഞെടുക്കപ്പെട്ടു. മധ്യനിര താരമായി […]

Continue Reading

കോഴിക്കോട് ലോഡ്ജ് മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

കോഴിക്കോട് ലോഡ്ജ് മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര സ്വദേശി  ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Continue Reading

സബ്ജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

പുൽപ്പള്ളി നവംബർ 9,10,11 തീയതികളിൽ പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ബത്തേരി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐസി ബാലകൃഷ്ണൻ സ്വാഗതസംഘം ചെയർമാനും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ടി എസ് ദിലീപ് കുമാറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയൻ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ സുകു മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ […]

Continue Reading

തോമസ് തൊട്ടിയിലിന് സ്വീകരണം നൽകി

പുൽപ്പള്ളി ഖസാക്കിസ്ഥാനിൽ വെച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ മെഡൽ നേടിയ തോമസ് തൊട്ടിയിലിന് പുൽപ്പള്ളി സി കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്,ബീന ജോസ് ഉഷ തമ്പി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി […]

Continue Reading

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

പീച്ചാംക്കോട് :സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ പീച്ചാംക്കോട് സംഘടിപ്പിച്ചസൗജന്യ നേത്ര പരിശോധന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.നൗഷാദ് പി, പ്രകാശ് പ്രാസ്കോ, റോയ്, സലീം, സോണിയ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധി പേർ ആശുപത്രിയിൽ, ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

ചേർത്തല: വെള്ളിയാകുളത്ത് ബസുകൾ തമ്മിൽ കൂ‌ട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വെള്ളിയാകുളം ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കോട്ടയത്ത് നിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. താഴേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ […]

Continue Reading

സര്‍വ്വ കക്ഷിയോഗം ഇന്ന്; സമൂഹമാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും ചർച്ചയാകും

തിരുവനന്തപുരം: കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷം ഉളവാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയും സമൂഹമാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും ചർച്ചയാകും.തുടർന്ന് സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും. കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ചയിലടക്കംവിമര്‍ശനം ഉണ്ടെങ്കിലും മതസൗഹാര്‍ദ്ദ സമീപനത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന സര്‍ക്കാർ നിലപാടിൽ പ്രതിപക്ഷകക്ഷികൾ ഒറ്റക്കെട്ടാണ്.

Continue Reading

ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്ക്, മറ്റാരുടെയും സഹായമില്ല’; പൊലീസ്

‘ കൊച്ചി: കളമശ്ശേരി സ്ഫോടനത്തിനായി ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റക്കെന്ന് പൊലീസ്. ഇതിന് മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് പറയുന്നു. കളമശ്ശേരിയിലെ എആർ ക്യാംപിൽ മാർട്ടിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഐഇഡി ഉണ്ടാക്കിയത് പ്ലാസ്റ്റിക് കവറിലാണ്. പെട്രോൾ, പടക്കം, ബാറ്ററി എന്നിവയാണ് ഉപയോഗിച്ചത്.ട്രിഗർ ചെയ്യാൻ റിമോട്ട് കൺട്രോൾ ഉപയോഗിച്ചു. ബോംബ് നിർമിച്ചത് തലേ ദിവസം കൊച്ചിയിലെ വീട്ടിലാണ്.ഫോർമാനായ ഡൊമിനികിന് സാങ്കേതിക അറിവുണ്ട്. കൂടുതൽ വിവരങ്ങൾ […]

Continue Reading