ആൾദൈവം ചമഞ്ഞ് തട്ടിപ്പ് നടത്തിയ സന്തോഷ് മാധവന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു. വൈക്കം താലൂക്കിലെ വടയാർ വില്ലേജിൽ ഉൾപ്പെട്ട 7 എക്കറിലധികം വരുന്ന ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് ഭൂമി കൈവശം വെച്ചതിനെ തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
