കരണിയിലെ കൊലപാതക ശ്രമം തമിഴ് നാട്ടിൽ നിന്നുമുള്ള ക്വട്ടേഷൻ സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്

Wayanad

മീനങ്ങാടി : കരണിയിലെ കൊലപാതക ശ്രമവുമായി നേരിട്ട് ബന്ധമുള്ള കൊട്ടേഷൻ സംഘത്തിലെ മൂന്ന് പേരെയാണ് വയനാട് ജില്ലാ പോലീസ് മേധാവി പദംസിംഗ് ഐ.പി.എസ് നിയോഗിച്ച സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി അബ്ദുൾ ഷരീഫിൻ്റെ നേതൃത്വത്തിലുള്ള സംഘം തമിഴ് നാട്ടിലെ തേനിയിൽ നിന്നും തൃച്ചിയിൽ നിന്നുംനിന്നും സാഹസികമായി പിടികൂടിയത്. തേനി കോട്ടൂർ സ്വദേശി വരതരാജൻ(34) തേനി അല്ലിനഗരം സ്വദേശി അശ്വതമൻ@ അച്ചുതൻ (23) ത്രിച്ചി കാട്ടൂർ അണ്ണാ നഗർ സ്വദേശി മണികണ്ഠൻ (29) എന്നിവരെയാണ് മീനങ്ങാടി ഇൻസ്പെക്ടർ ബിജു ആൻറണി, സുൽത്താൻ ബത്തേരി ഇൻസ്പെക്ടർ എം.എ സന്തോഷ്, എസ്. ഐ ഹരീഷ് കുമാർ, എ.എസ്.ഐ ബിജു വർഗീസ് എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘം പിടികൂടിയത്. വരതരാജനും അശ്വതമനും തമിഴ് നാട്ടിലെ ജെല്ലിക്കെട്ടു, കോഴിപ്പോര് എന്നിവയുമായി ബന്ധപ്പെട്ടും മറ്റുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ആണ്. കഴിഞ്ഞ 13-ന് പുലർച്ചെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി രാത്രിയിൽ വീട് ചവിട്ടിപൊളിച്ചു പിതാവിനെ കെട്ടിയിട്ട് കരണി സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ അഷ്കർ അലിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ മന്നം കോക്കർണി പറമ്പിൽ ശരത് (34), മാഞ്ഞാലി കണ്ടാരത്ത് അഹമ്മദ് മസൂദ് (27), മന്നം കോക്കർണി പറമ്പിൽ കെ.എ. അഷ്ബിൻ (26), കമ്പളക്കാട് കല്ലപറമ്പിൽ കെ.എം. ഫഹദ് (28) എന്നിവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്യുകയും ആക്രമിക്കാനുപയോഗിച്ച മാരകായുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *