കൈപ്പണി ഇബ്രാഹിം ചരമവാർഷികം 31ന്

Wayanad

മാനന്തവാടി: വയനാട്ടിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിധ്യവും സ്പന്ദനം സ്ഥാപക സാരഥിയുമായ കൈപ്പണി ഇബ്രാഹിമിന്റെ രണ്ടാം ചരമവാർഷികം 31 ന് നടക്കും. സ്പന്ദനം മാനന്തവാടിയുടെ നേതൃത്വത്തിൽ നെല്ലൂർ നാട് അംബേദ്കർ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡൻറ് എച്ച്.ബി. പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, തുടങ്ങിയ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും. അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി ആശുപത്രിയിലേക്ക് സ്പന്ദനം ഫർണിച്ചറുകളും ടോക്കൺ മെഷീനുകളും കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *