ഷീൻ സിംഫണി ദ്വിദിന ദേശീയ ക്യാമ്പ് സമാപിച്ചു.

Wayanad

പേര്യ : വിദ്യാഭ്യാസ-സാംസ്‌കാരിക-തൊഴിൽ രംഗത്തെ സന്നദ്ധ സംഘമായ ഷീൻ ഇന്റർനാഷണൽ പത്താം വാർഷികത്തോടനുബന്ധിച്ച് വയനാട് പേര്യ പീക്കിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ പ്രതിനിധി ക്യാമ്പിന്റെ സമാപന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.ഷീൻ മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് റാഫി കെ. ഇ ആമുഖ പ്രഭാഷണം നടത്തി.കെ.പി മുഹമ്മദ്‌ ബഷീർ കുഞ്ഞാക്ക അധ്യക്ഷത വഹിച്ചു.

മലയാളികള്‍ക്ക് വളരെ സുപരിചിതമായ പേരാണ് മുഹമ്മദ് അസീം വെളിമണ്ണ. ഇരുകൈകളുമില്ലാതെയും കാലിന് സ്വാധീനമില്ലാതെയും
90% ശാരീരിക വൈകല്യങ്ങളോടെ പിറന്നു വീണ 17 വയസ്സുള്ള നീന്തൽ പ്രതിഭകൂടിയായ ആസിം വെളിമണ്ണ, ക്യാമ്പിലെ കുളത്തിൽ ജില്ലാ പഞ്ചായത്ത്‌ ചെയർമാൻ ജുനൈദ് കൈപ്പാണിയടക്കമുള്ള ക്യാമ്പ് അംഗങ്ങളോടൊപ്പം നീന്തി സമയം ചിലവിട്ടത് കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി

മുഹമ്മദ് അസീം പരിമിതികളെ ചെറുത്തുതോല്‍പ്പിച്ച് വിജയം കൈവരിച്ച അതുല്യ പ്രതിഭയാണ്.

വിവിധ സ്ഥലങ്ങളിൽ നിന്നുമായി നൂറോളം പ്രതിനിധികൾ പങ്കെടുത്തു. ഭിന്ന ശേഷി മേഖലയിൽ യോജിച്ചു പ്രവർത്തിക്കാൻ ഷീൻ ഇന്റർനാഷണലും ആസിം വെളിമണ്ണ ഫൗണ്ടേഷനും എം.ഒ.യു ഒപ്പുവച്ചു.

ഡോ. നജ്മുദീൻ,യു.എം അബ്ദുൽ സലാം ബാംഗ്ലൂർ,ഡോ.ഷാഫി കെ ,ഡോ. മുഹമ്മദ് സാദിഖ്,ഡോ യാഖൂബ് അലവി,ഷുഹൈബ് കൊതേരി, അബ്ദുൽ സലാം, യാസിർ വാഫി, ലതീഫ് ഗസ്റ്റാലി,നജീബ് തങ്ങൾ പട്ടാമ്പി, റിയാസ് ഫൈസി,റഊഫ് എളേറ്റിൽ, ഇസ്മാഇൽ കൊടുവള്ളി,നവാസ്കെ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ജുനൈദ് പാലമുക്ക് , മിദ്‌ലാജ് ബി.കെ ,റംഷീദ് ചെറ്റപ്പാലം, ഷഹറ തൃശൂർ, റജീന ഫാത്വിമ,യാസീൻ പാലക്കാട്, അലിഷാൻ വാഫി, ആഷിഫ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *