ദില്ലി : സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ നിന്നും വീണ്ടും രാജി. സിഎഫ്ഒ അജയ് ഗോയൽ രാജിവയ്ക്കും. മുൻ കമ്പനിയായ വേദാന്തയിലേക്ക് മടങ്ങും. ഒക്ടോബർ 30 ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതല ഏൽക്കുമെന്ന് വേദാന്ത അറിയിച്ചു. ബൈജൂസിൽ എത്തി ആറ് മാസത്തിനകമാണ് അജയ് ഗോയൽ രാജിവെച്ചൊഴിയുന്നത്. 2022 സാമ്പത്തിക വർഷത്തെ സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനിടെയാണ് രാജി.
