നീന്തൽ പരിശീലന ക്യാമ്പിൽ താരങ്ങളായി ഇർഹ സുഹൈലും, ഹൃതു കൃഷ്ണയും

Wayanad

എടവക : എടവക ഗ്രാമ പഞ്ചായത്ത് കേരള ഫയർ ആന്റ് റെസ്ക്യൂ വകുപ്പിന്റെ സഹകരണത്തോടെ കമ്മന നഞ്ഞോത്ത് പഞ്ചായത്ത് കുളത്തിൽ സംഘടിപ്പിച്ച നീന്തൽ പരിശീലന ക്യാമ്പ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അധ്യക്ഷത വഹിച്ചു.
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച മൂന്ന് വയസ്സുകാരി ഇർഹ സുഹൈൽ, തുടർച്ചയായി ഏഴ് മണിക്കൂർ നീന്തി റെക്കോർഡ് സൃഷ്ടിച്ച ഹൃതു കൃഷ്ണ എന്നിവരുടെ നീന്തൽ പ്രദർശനവും നടന്നു.
വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് . വാർഡ് മെമ്പർമാരായ സി.എം. സന്തോഷ്, ബ്രാൻ അമ്മദ് കുട്ടി, ഫയർ ഓഫീസർ വിശ്വാസ്.പി.വി., ജെയിംസ് പി.സി, ജോജോ തോമസ്, ജിൽജ തങ്കച്ചൻ പ്രസംഗിച്ചു. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്. പി.സി അംഗങ്ങൾ, മാനന്തവാടി ജി.വി.എച്ച്.എസ എസ് ലെ എൻ.എസ്.എസ് വളണ്ടിയർമാർ വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. പരിശീലകരായ ആഷിർ ചേലൂപ്പാടo, അശ്വിനി എം നേതൃത്വം നൽകി. ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ഇർഹ സുഹൈൽ, ഹൃതു കൃഷ്ണ എന്നിവരെ ഭരണ സമിതിക്കു വേണ്ടി പ്രസിഡണ്ട് എച്ച് ബി.പ്രദീപ് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *