തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കണം; കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

Kerala

തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും ഉന്മൂലനം ചെയ്യണമെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.മനുഷ്യന്റെ അന്തസിനു വേണ്ടിയാണ് നിര്‍ദേശമെന്നും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

തോട്ടിപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ പതിനാല് നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. തോട്ടിപണിക്കിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാര തുക ഉയര്‍ത്താനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരണം സംഭവിച്ചാല്‍ 30ലക്ഷം നഷ്ടപരിഹാരം നല്‍കണം. അപകടങ്ങളില്‍ 20ലക്ഷമായി നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തോട്ടിപണി നിരോധനവും ജോലിക്കാരുടെ പുനരധിവാസവും ഉറപ്പാക്കുന്ന 2013ലെ നിയമം ഫലപ്രദമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പക്കണമെന്നും കോടതി നിര്‍ദേശിച്ചു.അടുത്ത വര്‍ഷം ഫെബ്രുവരി 1ന് വീണ്ടും കേസ് പരിഗണിക്കും.

കേന്ദ്രസർക്കാർ കണക്ക് അനുസരിച്ച് ആറുപത്തിനായിരത്തിനടുത്ത് തൊഴിലാളികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യസഭയിൽ നൽകിയ കണക്ക് പ്രകാരം 2018 മുതൽ 2022 വരെ 308 പേരാണ് ഈ തൊഴിലിനിടെ അപകടത്തിൽ മരിച്ചതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *