റോഡ് പണിയുമായി ബന്ധപ്പെട്ട് ട്രഷറിയിലേക്കുള്ള വാട്ടർ കണക്ഷൻ പൈപ്പ് പൊട്ടിയതിനെ തുടർന്നു ദ്വാരക ട്രഷറിയിൽ ജല വിതരണം തടസ്സപ്പെട്ടതിനാൽ
ജീവനക്കാരും പെൻഷൻകാരും
വെള്ളം ഇല്ലാതെ കഷ്ടപ്പെടുകയാണ്.
വാട്ടർ കണക്ഷൻ മൂന്നാഴ്ച ആയിട്ടും ഇത് നന്നാക്കി ജല വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല എന്ന ആക്ഷേപമുണ്ട്..
പ്രാഥമിക ആവശ്യങ്ങൾക് പോലും മറ്റു സ്ഥാപനങ്ങളേയും വീടുകളേയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ട്രഷറിയിലേക്കുള്ള വഴി കുത്തിപൊളിച്ചിട്ടതിനാൽ വാഹനങ്ങൾ കൊണ്ടു വരാനും കഴിയുന്നില്ല..ട്രഷറി ഒരു കുന്നിൻ മുകളിൽ ആയതിനാൽ പെൻഷൻകർക്കും മറ്റും ഇവിടേക്ക് നടന്നു കയറേണ്ട സാഹചര്യമാണ്.