അന്തര്‍ദ്ദേശിയ ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ്ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലയിലെ സ്‌കൂള്‍ ദുരന്ത നിവാരണ ക്‌ളബ്ബുകള്‍ക്കായി ക്വിസ് മത്സരം നടത്തി.
മാനന്തവാടി എം.ജി.എം എച്ച്. എസ്സ്. എസ്സ് ഡി.എം. ക്‌ളബ്ബിലെ മിഹ ഫാത്തിമ, ആന്‍ഡ്രിയ സെബാസ്റ്റ്യന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സുല്‍ത്താന്‍ ബത്തേരി മക് ലോയ്ഡ് ഇംഗ്‌ളീഷ് സ്‌കൂള്‍ ഡി.എം.ക്ലബ്ബിലെ ജോഹന്‍ ബിജു, ചിന്‍മയ ജഗദീഷ് എന്നിവര്‍ രണ്ടാം സ്ഥാനം നേടി. മുട്ടില്‍ ഡബ്‌ളിയു.ഒ.വി.എച്ച്.എസ്സ്.എസ്സ് ഡി.എം.ക്ലബ്ബിലെ മുഹമ്മദ് ഷാഹിന്‍ കെ, കെ.മുഹമ്മദ് ജാനിഷ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. എ.ഡി.എം എന്‍.ഐ.ഷാജു ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. ഇ. സുരേഷ് ബാബു ക്വിസ് മത്സരം നയിച്ചു. ഓണ്‍ലാനായി നടത്തിയ പ്രാഥമിക, ദ്വിദീയ റൗണ്ടുകളില്‍ വിജയിച്ചവരെയാണ് നേരിട്ടുള്ള മത്സരത്തിനായി പരിഗണിച്ചത്. പ്രാഥമിക ഘട്ടത്തില്‍ ജില്ലയില്‍ 123 വിദ്യാലയങ്ങള്‍ പങ്കെടുത്തു. ഇതില്‍ നിന്നും മികച്ച സ്‌കോര്‍ നേടിയ 41 ക്‌ളബുകളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിച്ചത്. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട 11 വിദ്യാലയങ്ങള്‍ ജില്ലാ തലത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തു.
വിവിധങ്ങളായ ദുരന്തങ്ങളെക്കുറിച്ചുള്ള ക്വിസ് മത്സരം മള്‍ട്ടി മീഡിയ സംവിധാനത്തോടെയാണ് നടന്നത്.മത്സരത്തില്‍ വിജയിച്ചവര്‍ക്ക് വെള്ളിയാഴ്ച (ഇന്ന്) കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്തര്‍ദ്ദേശിയ ദുരന്ത ലഘൂകരണ ദിനാചരണ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് സമ്മാനദാനം നടത്തും.