കൽപ്പറ്റ: ഓൾ കേരള ടൂറിസം അസോസിയേഷൻ കൽപ്പറ്റയിൽ നടത്തിയ വയനാട് ടൂറിസം ബി.ടു. ബി. മീറ്റിന് മികച്ച പ്രതികരണം.
വയനാടിന്റെ ടൂറിസം മേഖലയിലെ സംരംഭകരെല്ലാം പങ്കെടുത്ത മീറ്റിനോടനുബന്ധിച്ച ഈ മേഖലയിലെ വിവിധ സംരംഭകരുടെ സ്റ്റാളുകളും വിവിധ വിഷയങ്ങളെ അധികരിച്ച സെമിനാറുകളും നടന്നു.
ആക്ടാ സംസ്ഥാന പ്രസിഡന്റ്
അഡ്വക്കേറ്റ് ശിവ ശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൽപ്പറ്റ നഗരസഭ ചെയർമാൻ കേയം തൊടി മുജീബ് മീറ്റ് ഉദ്ഘാടനം ചെയ്തു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത്, ഡി.ടി.പി.സി. സെക്രട്ടറി അജേഷ്, ഡി.ടി.പി.സി. മാനേജർ പ്രവീൺ പി.പി, നഗരസഭ കൗൺസിലർ വിനോദ്, സുമ പള്ളിപ്പുറം, മനു മത്തായി എന്നിവർ ആശംസകൾ നേർന്നു.
ആക്ടാ ജനറൽ സെക്ടറി അലി ഇബ്രാൻ മുഖ്യ പ്രഭാഷണം നടത്തി.രമിത്ത് സ്വാഗതവും അനീഷ് വരദൂർ നന്ദിയും പറഞ്ഞു.