മീനങ്ങാടി : ദേശീയ സ്കൂൾ ഗയിംസിന്റെ ഭാഗമായി ശ്രീനഗറിൽ നടക്കുന്ന അണ്ടർ 19 – ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് അജ്നാസ് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ജി.വി രാജ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ നിന്നും ദേശീയ മത്സരത്തിനുള്ള ടീമിലേക്ക് സെലക്ഷൻ ലഭിച്ച ടീമിലെ ഏക വയനാട് സ്വദേശിയാണ്. വടുവഞ്ചാൽ ചേര്യാട്ടിൽ മുസ്തഫ – സജ്ന ദമ്പതികളുടെ മകനാണ്.
