ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി ദിനാചരണ സന്ദേശം നല്‍കി.
പഠന നൈപുണികളും മന:സംഘര്‍ഷ ലഘൂകരണവും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി ആര്‍ അശ്വതിയും ഒരുമിക്കാം ലഹരി മുക്ത ക്യാമ്പസിനായി എന്ന വിഷയത്തില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ആശ പോളും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി. മാനസികാരോഗ്യവും യുവ സമൂഹവും എന്ന വിഷയത്തില്‍ ടാബ്ലോ മത്സരം നടത്തി. ലോക മാനസികാരോഗ്യദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന ദാനവും ‘അനുഭവ സാക്ഷ്യം’ എന്ന ഹ്രസ്വസിനിമയുടെ പ്രകാശനവും ആദ്യപ്രദര്‍ശനവും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഫ്‌ളാഷ് മോബും നടന്നു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിയ സേനന്‍, പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ പ്രഭാകരന്‍, ജില്ലാ മാനസികാരോഗ്യ പരിപാടി സൈക്യാട്രിസ്റ്റ് ഡോ. കെ ജംഷീല, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ. എം മുസ്തഫ, ജയശ്രീ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എസ് ഷിബു, മാനേജര്‍ കെ.ആര്‍ ജയരാജ്, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ എം ഷാജി, കെ എച്ച് സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു