താഴെയങ്ങാടി : ‘ഹുബ്ബുറസൂൽ 2023’ ഒക്ടോബർ 8,9,10 തീയതികളിൽ നടത്തപ്പെടുന്ന നബിദിനാഘോഷത്തിന് തുടക്കം കുറിച്ചു. താഴെയെങ്ങാടി നുസ്രത്തുൽ ഇസ്ലാം മഹല്ല് പ്രസിഡന്റ് പി.കെ ഹംസ പതാക ഉയർത്തി. തുടർന്ന് നടന്ന നബിദിന റാലിയിൽ നൂറുക്കണക്കിന് ആളുകൾ പങ്കാളികളായി. സമസ്ത വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ഹസൻ ഉസ്താദ് പ്രാർത്ഥന നടത്തി. റാലിയിൽ പത്തോളം ദഫ് ടീമുകളും, ഒരു സ്കൗട്ട് ടീമും, മഹല്ലിലെ മുഴുവൻ ആളുകളും അണിനിരന്നു. തുടർന്ന് ദഫ് മത്സരവും, മദ്രസ വിദ്യാർത്ഥികളുടെ മദ്ഹ് ഗാന വിരുന്നും, മദ്ഹ് ഗാന മത്സരവും, മഗ്രിബ് നിസ്കാരത്തിനു ശേഷം പൊതുസമ്മേളനവും, ലഹരി വിരുദ്ധ സംഗമവും നടന്നു. പൊതുസമ്മേളനം മഹല്ല് ജനറൽ സെക്രട്ടറി അലിവളപ്പൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫിസർ വിജേഷ് കുമാർ ലഹരി വിരുദ്ധ ബോധവൽകരണ ക്ലസ് നയിച്ചു. ഖാലിദ് പുളിക്കൽ, നാസ് നാസർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ശുഹദ് സ്വാഗതവും, നാഫിൽ നന്ദിയും പറഞ്ഞു. ഒക്ടോബർ 9 ഇന്നു മഗ്രിബ് നിസ്കാരാനന്തരം പൂർവ്വ പണ്ഡിത സംഗമവും, ഷംസുൽ ഉലമ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ബുർദ മജ്ലിസും, അവസാന ദിനമായ ഒക്ടോബർ 10 ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് കേരളത്തിലെ പ്രഗൽഭ വാഗ്മിയും, മതപണ്ഡിതനുമായ നവാസ് മന്നാനി പനവൂർ മത പ്രഭാഷണം നടത്തും.