സുൽത്താൻബത്തേരി ഡോൺ ബോസ്കോ കോളേജിൽ ഇൻറർ കോളേജ് ഫെസ്റ്റിനോടനുബന്ധിച്ച് തൊഴിൽമേള സംഘടിപ്പിച്ചു 35 ഓളം കമ്പനികൾ പങ്കെടുത്ത തൊഴിൽമേളയിൽ സംസ്ഥാനത്തിനകത്തെ വിവിധ കോളേജുകളിൽ നിന്നായി ആയിരത്തോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മേള ഉദ്ഘാടനം ചെയ്തു.തൊഴിൽ നേടി അതിൻറെ അനുഭവവും അറിവും പുതിയ സംരംഭങ്ങൾ ആരംഭിക്കുവാനുള്ള മുതൽകൂട്ട് ആകണമെന്ന് ജുനൈദ് കൈപ്പാണി തന്റെ പ്രഭാഷണത്തിൽ ഉദ്യോഗാർത്ഥികളെ ഓർമ്മപ്പെടുത്തി.
പരിപാടിയിൽ കോളേജ് റക്ടർ Dr.ആൻറണി തെക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോൺസൺ പൊന്തേമ്പിള്ളി പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. ബാലസുബ്രഹ്മണ്യൻ (DMCവയനാട്) , കിരൺ എസ്. ശിവൻ ഡെപ്യൂട്ടി മാനേജർ(കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് )പ്രോഗ്രാം കോഡിനേറ്റർ ലീജയ ജോർജ് അധ്യാപകരായ ആൻറണി പി .പി
മാത്യു വർഗീസ് ,ബിജു . ടി.എസ്. , വിദ്യാർത്ഥി പ്രതിനിധി ആനന്ദ് ദേവ് കെ .എന്നിവർ പരിപാടിയിൽ സംസാരിച്ചു.