ആനത്തലവട്ടം ആനന്ദന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഭിവാദ്യം; സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ശാന്തികവാടത്തിൽ

Kerala

അന്തരിച്ച മുതിര്‍ന്ന സി പി ഐ എം നേതാവ് ആനത്തലവട്ടം ആനന്ദന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഭിവാദ്യം. സംസ്കരം ഇന്ന് വൈകുന്നേരം 5 മണിക്ക് ശാന്തികവാടത്തിൽ നടക്കും. ആറ്റിങ്ങൽ കച്ചേരിനടയിലും പൊതുദർശനത്തിനു വെയ്ക്കും. ഇന്ന് 11 മണിക്ക് എ കെ ജി സെന്ററിൽ പൊതുദർശനത്തിനു വെയ്ക്കും.ഉച്ചക്ക് 2 മണിക്ക് സിഐടി യു ഓഫിയ്‌സിൽ പൊതുദർശനം. വിയോഗത്തെ തുടർന്ന് എ കെ ജി സെന്ററിന്റെ പതാക പകുതി താഴ്ത്തികെട്ടി.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തായിരിന്നു അന്ത്യം. 2009 മുതൽ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായിരിക്കെയാണ് വിയോഗം. കേരളത്തിലെ തൊഴിലാളി വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകിയ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ.

അതേസമയം ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ നിരവധി രാഷ്ട്രീയ നേതാക്കൾ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനൊപ്പം പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കിയ നേതാവിനെയാണ് നഷ്‌ടമായതെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്‌റ്റർ പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ ക‍ഴിഞ്ഞ സമയത്തും സംസ്ഥാനത്തെ ജനങ്ങളെ അലട്ടുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചതെന്നും എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *