കല്‍പറ്റയിലെ പൊതുവിതരണ കേന്ദ്രത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പൊതുവിതരണ കേന്ദ്രത്തിലൂടെ ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്യുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അളവിലും വിലയിലും ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്താന്‍ പൊതുവിതരണം കേന്ദ്രം ലൈസന്‍സിക്ക് കര്‍ശന നിര്‍ദേശം നല്‍കി. പരിശോധനയില്‍ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ എം.എന്‍ വിനോദ് കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ യു.ധന്യ, പി.കെ ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
