പളളിക്കുന്ന്: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനാചരണം പളളിക്കുന്ന് ഫാത്തിമ ഭവന്‍ ഓള്‍ഡ് എയ്ജ് ഹോമിൽ വെച്ച് നടന്നു. ജില്ലാ കോ-ഓഡിനേറ്റര്‍ ഷഫീക്ക് സി അധ്യക്ഷത വഹിച്ച യോഗം ജവഹർ ബാൽ മഞ്ച് ജില്ലാ ചീഫ്കോ-ഓർഡിനേറ്റർ ശ്രീ ഡിന്‍റോ ജോസ് ഉത്ഘാടനം നിർവ്വഹിച്ചു. വയോജനദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ ശേഖരിച്ച വിഭവങ്ങള്‍ ജില്ലാ പ്രസിഡന്‍റ് സിയാപോള്‍ കൈമാറി. സതീശ് നെന്മേനി സ്വാഗതവും, സൂര്യ ഗായത്രി നന്ദിയും പറഞ്ഞു. ഷിജു സെബാസ്റ്റ്യന്‍, അനൂപ് കുമാര്‍,ഹരിദാസ് എ.എന്‍,ജിജി വര്‍ഗീസ്, സുകന്യ ആഷിന്‍, ജോയ്സി ഷാജു,അഭിന മോഹന്‍, അലന്‍ ജോസഫ്, ബേസില്‍ വര്‍ഗ്ഗീസ്, അജിഷ എ.സി തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
പ്രോഗ്രാമിന് ശേഷം കുട്ടികളുടെ കലാപരിപാടികളും നടന്നു.
