മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം തുടരുന്നു; മരണസംഖ്യ ഉയര്‍ന്നു, റിപ്പോര്‍ട്ട് ഇന്ന് നല്‍കും

National

ദില്ലി: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയില്‍ മരണ സംഖ്യ ഉയരുന്നു. മഹാരാഷ്ട്ര നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ ഏഴു രോഗികള്‍ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഇതിനിടെ, സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തില്‍ മൂന്നംഗ അന്വേഷണ സമിതി ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കഴിഞ്ഞദിവസമാണ് ആശുപത്രിയില്‍ 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ച സംഭവമുണ്ടായത്. തുടര്‍ന്നാണ് സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സംഭവത്തിന് പിന്നാലെ കൂട്ടമരണത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു. മതിയായ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു ആശുപത്രി അധികൃതർ.

ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്നും അധികൃതർ പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രം​ഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ ട്രിപ്പിള്‍ എൻജിൻ സർക്കാർ ആണ് മരണത്തിന് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *