കൽപ്പറ്റ:
പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി (PFS)വയനാടിന്റെ ഉദ്ഘാടനം ഒക്ടോബർ 5 വ്യാഴാഴ്ച 9 മണിക്ക് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ചെയർമാൻ പി കെ മൂർത്തി മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിക്കുന്നു.തുടർന്ന് ലോഗോ പ്രകാശനം, മോട്ടോ പ്രകാശനം, ലക്ഷ്യ പ്രകാശനം , സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം എന്നിവയും സംഘടിപ്പിക്കുന്നു.ശേഷം ഹരികൃഷ്ണൻ എസ് MVSc, PhD (KVASU)
സി കെ സ്റ്റീഫൻ (Managing Director,PROVET)എന്നിവ സംബന്ധിച്ച് ഒരു ഏകദിന പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു.പരിശീലന ക്ലാസിൽ പങ്കെടുക്കുന്ന കർഷകർക്ക് PROVET നൽകുന്ന ഫീഡ് അപ് ഈസ്റ്റിന്റെ നാലോളം ഉൽപ്പന്നങ്ങൾ തീർത്തും സൗജന്യമായി ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 8943594662 , 9744246312 . എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
