കളമശ്ശേരി സ്ഫോടനം: നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ് സംഘം

കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഡൊമിനിക്കിന്റെ ഉടമസ്ഥതയിലുള്ള അത്താണിയിലെ അപ്പാർട്ടുമെന്റിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ , പെട്രോൾ എത്തിച്ച കുപ്പി തുടങ്ങി നിർണായ തെളിവുകൾ ഇവിടെ നിന്ന് ലഭിച്ചു.അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. അതേസമയം ഡൊമിനിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും കളമശ്ശേരിയിൽ സ്ഫോടനം നടത്താൻ ബോംബ് നിർമിച്ച അത്താണിയിലെ അപ്പാർട്ടുമെന്റിലെത്തിച്ചായിരുന്നു തെളിവെടുപ്പ് . ഡൊമിനിക്കിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിൽ […]

Continue Reading

ജാനകിക്കാട് പീഡനക്കേസ്; നാല് പ്രതികൾക്കും ജീവപര്യന്തം

ജാനകിക്കാട് പീഡനക്കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം വിധിച്ച് നാദാപുരം പോക്സോ അതിവേഗ കോടതി. ഒന്ന്, മൂന്ന്, നാല് പ്രതികൾക്ക് ജീവപര്യന്തം. മൂന്നാം പ്രതിക്ക് 30 വർഷം തടവ്. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ വെച്ച് പ്രതികൾ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് […]

Continue Reading

മത വിദ്വേഷ പ്രചാരണം; മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ കോട്ടയം കുമരകം പൊലീസ് കേസെടുത്തു. മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനാണ് കേസ്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് നടപടി. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജന്‍’ സ്‌കറിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Continue Reading

ആൾദൈവം ചമഞ്ഞ് തട്ടിപ്പ്; സന്തോഷ് മാധവന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു

ആൾദൈവം ചമഞ്ഞ് തട്ടിപ്പ് നടത്തിയ സന്തോഷ് മാധവന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു. വൈക്കം താലൂക്കിലെ വടയാർ വില്ലേജിൽ ഉൾപ്പെട്ട 7 എക്കറിലധികം വരുന്ന ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് ഭൂമി കൈവശം വെച്ചതിനെ തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Continue Reading

‘തളർന്നുറങ്ങിയോ പൊന്ന്…’ സ്വർണ വിലയിൽ ഇടിവ്

കുതിച്ചുയർന്ന സ്വർണവില ഇടിഞ്ഞു. ശനിയാഴ്ച സർവ്വകാല റെക്കോർഡിലേക്കെത്തിയ സ്വർണവില ഇന്നലെയും ഇന്നുമായി കുറഞ്ഞു. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,360 രൂപ. ഗ്രാമിന് 50 രൂപ താഴ്ന്ന് 5670 ആയി.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4700 രൂപയുമാണ്. ശനിയാഴ്ച സ്വര്‍ണ വില 45,920ല്‍ എത്തിയിരുന്നു. ഇസ്രായേൽ-ഹമാസ് സംഘർഷമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുതിക്കാൻ കാരണം. മെയ് 5 നാണ്  സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത്. 45760 […]

Continue Reading

ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം

ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിലെ വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലാണ്. 320 ന് മുകളിലാണ് പലയിടത്തും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക. ദില്ലി NCR -ൽ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്. നാളെ മുതൽ സിഎൻജി – ഇലക്ട്രിക് ബസുകൾ മാത്രമേ ഡൽഹിയിൽ അനുവദിക്കു. ഒറ്റ – ഇരട്ട അക്ക നമ്പറുകളും വരും ദിവസങ്ങളിൽ ദില്ലിയിൽ […]

Continue Reading

81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്

81 കോടി 15 ലക്ഷം ഇന്ത്യക്കാരുടെ ആധാര്‍ അടക്കമുളള ഡാറ്റാ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശേഖരിച്ച വിവരങ്ങളാണ് ചോര്‍ന്നത്. ഇവ ഡാര്‍ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നതായി യുഎസ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീസെക്യൂരിറ്റി വെളിപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിതെന്നാണ് സൂചന. വ്യക്തികളുടെ പേര്, ആധാര്‍, പാസ്പോര്‍ട്ട് വിവരം, ഫോണ്‍ നമ്പര്‍, വിലാസം, പ്രായം, ജെന്‍ഡര്‍, രക്ഷിതാവിന്റെ പേര്, എന്നിവയടക്കമുളള വിവരങ്ങളാണ് ചോര്‍ന്നതായി […]

Continue Reading

കരണിയിലെ കൊലപാതക ശ്രമം തമിഴ് നാട്ടിൽ നിന്നുമുള്ള ക്വട്ടേഷൻ സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്

മീനങ്ങാടി : കരണിയിലെ കൊലപാതക ശ്രമവുമായി നേരിട്ട് ബന്ധമുള്ള കൊട്ടേഷൻ സംഘത്തിലെ മൂന്ന് പേരെയാണ് വയനാട് ജില്ലാ പോലീസ് മേധാവി പദംസിംഗ് ഐ.പി.എസ് നിയോഗിച്ച സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി അബ്ദുൾ ഷരീഫിൻ്റെ നേതൃത്വത്തിലുള്ള സംഘം തമിഴ് നാട്ടിലെ തേനിയിൽ നിന്നും തൃച്ചിയിൽ നിന്നുംനിന്നും സാഹസികമായി പിടികൂടിയത്. തേനി കോട്ടൂർ സ്വദേശി വരതരാജൻ(34) തേനി അല്ലിനഗരം സ്വദേശി അശ്വതമൻ@ അച്ചുതൻ (23) ത്രിച്ചി കാട്ടൂർ അണ്ണാ നഗർ സ്വദേശി മണികണ്ഠൻ (29) എന്നിവരെയാണ് മീനങ്ങാടി ഇൻസ്പെക്ടർ ബിജു ആൻറണി, […]

Continue Reading

ജീവദ്യുതി _ രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ജിവിഎച്ച്എസ്എസിലെ എച്ച് എസ് എസ്, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ എൻ എസ് എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ജീവദ്യുതി ‘ എന്ന പേരിൽ മാനന്തവാടി മെഡിക്കൽ കോളേജ് രക്തബാങ്കിൻ്റെ സഹകരണത്തോടെ രക്തദാന ക്യാംപും രക്തദാന ബോധവൽക്കരണവും നടത്തി. രക്തദാന ബോധവൽക്കരണ സന്ദേശം രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ കൈയ്യിലേന്തിയ വൊളണ്ടിയർ യാത്രക്കാരുമായി രക്തദാന സന്ദേശം കൈമാറിയത് ശ്രദ്ധേയമായി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി […]

Continue Reading

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു

കൽപ്പറ്റ : കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തിന് 2023 ഒക്ടോബർ 30ന് മരവയിൽ സ്റ്റേഡിയത്തിൽ വിളംമ്പര ജാഥയോടുകൂടി തുടക്കം കുറിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അസ്മ കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജഷീർ പള്ളിവയൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ആയിഷാബി മെമ്പർമാരായ ശ്രീ […]

Continue Reading