സുല്‍ത്താന്‍ബത്തേരി: മഹാഗണപതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് മഹാ അന്നദാനം നടത്തുന്നതിനു ധനസമാഹരണം തുടങ്ങി. വിനായക ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.ഡി. മധുസൂദനന് സംഭാവന ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാല പിള്ളയ്ക്ക് നല്കി ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.
