പുൽപ്പള്ളി: 22 വർഷത്തിനു മുമ്പ് ടാറിൽ നടത്തിയ പുൽപ്പള്ളി പെരിക്കല്ലൂർ പിഡബ്ല്യുഡി റോഡ് ഉടൻതന്നെ കുഴികളിൽ മിറ്റൽ ഇട്ട് മെയിൻറനൻസ് നടത്തി ഉടൻ ഗതാഗതയോഗ്യമാക്കുകയും തുടർന്ന് ടാറിങ് പ്രവർത്തികൾ നടത്തണമെന്നും പുൽപ്പള്ളി ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ 39-മത് യൂണിറ്റ് സമ്മേളനം ആവശപ്പെട്ടു.
യോഗം പുൽപ്പള്ളി ലൈൻസ് ഹാളിൽ വച്ച് നടന്നു. ഈശ്വര പ്രാർത്ഥന, അനുശോചനം എന്നിവയ്ക്ക് ശേഷം സെക്രട്ടറി സനീഷ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ബിജുമോൻ കെ കെ അധ്യക്ഷത വഹിച്ചു. ബത്തേരി മേഖലാ പ്രസിഡന്റ് ഷാജി യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സാജൻ പ്രമുഖ സംഭാഷണം നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും യൂണിറ്റിലെ മുതിർന്ന അംഗം ദാസേട്ടനെയും ആദരിച്ചു. സെക്രട്ടറി സനീഷ് പി ആർ റിപ്പോർട്ടും, ട്രഷറർ ടോമി ഇ.ടി കണക്കും അവതരിപ്പിച്ച പാസാക്കി. തുടർന്ന് 2023 -2024 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് : ബിജുമോൻ കെ കെ
വൈ. പ്രസിഡന്റ് : ബെന്നി കുര്യൻ
സെക്രട്ടറി: സനീഷ് പി ആർ
ജോ. സെക്രട്ടറി: സിബി ഓ . കെ
ട്രഷറർ: ടോമി ഇ. ടി
മേഖല കമ്മിറ്റി അംഗങ്ങൾ: ഡാമിൻ ജോസഫ് , എസി തോമസ് എന്നിവരെ തിരഞ്ഞെടുത്തു. ഡാമിൻ ജോസഫ്, എസി തോമസ്, ദാസ് പുൽപ്പള്ളി, ലൗലി സിബി എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. സിബി o. k നന്ദി പറഞ്ഞ്.
