ലോക കോഫി കോൺഫറൻസ് ബംഗളൂരുവിൽ ആരംഭിച്ചു

Wayanad

ബംഗളൂരു: ഇന്ത്യയിലാദ്യമായി നടക്കുന്ന ലോക കോഫി കോൺഫറൻസ് ബംഗ്ളൂരിൽ തുടങ്ങി. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദനമുള്ള വയനാട്ടിൽ നിന്ന് 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 28- വരെ നടക്കുന്ന വേൾഡ് കോഫി കോൺഫറൻസിൽ പങ്കെടുക്കാൻ 80 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണുള്ളത്. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന
ലോക കോഫി കോൺഫറൻസിന് ബാഗ്ളൂർ പാലസ് ഗ്രൗണ്ടിൽ മുപ്പതിനായിരം ചതുരശ്ര അടിയിൽ തയ്യാറാക്കിയ പവലിയനിലാണ് തുടക്കമായത്.
വേൾഡ് കോഫി കോൺഫറൻസിൽ വിദേശ രാജ്യ പ്രതിനിധികൾ, നയാസൂത്രകർ, കർഷകർ, കോഫി കമ്പനികൾ, ഐ.സി.ഒ. രാജ്യങ്ങളുടെ പ്രതിനിധികൾ സ്റ്റാർട്ടപ്പുകൾ,

എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
എൻപത് രാജ്യങ്ങളിൽ നിന്നായി 2400 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉദ്പ്പാദനമുള്ള വയനാട് ജില്ലയിൽ നിന്നുള്ള 150 പ്രതിനിധികൾ ഇതിൽ ഉൾപ്പെടും. കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ പവലിയനിൽ വയനാട് ജില്ലയിൽ നിന്നുള്ള കാപ്പി സംരംഭകരും ഉൾപ്പെടുന്നു..
അന്തർദേശീയ കോഫി ഓർഗനൈസേഷൻ (ഐ.സി.ഒ) കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, കർണ്ണാടക സർക്കാരുമായി സഹകരിച്ചാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
208 പ്രദർശന സ്റ്റാളുകൾ , മുന്നൂറിലധികം ബി ടു ബി പ്രതിനിധികൾ, 128 പ്രഭാഷകർ എന്നിവർ ഇതിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. പാപ്പുവ ന്യൂഗിനിയ കോഫി മന്ത്രി ജോ കുലി ,അന്താരാഷ്ട്ര കോഫി കൗൺസിൽ ചെയർമാൻ മാസ് മിലിയാനോ ഫാബിയാൻ തുടങ്ങിയവർ സംബന്ധിച്ചു –
കാപ്പി മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനം 28 ന് സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *