മാനന്തവാടി: സെപ്തംബർ 24 എൻ. എസ്. എസ്. ദിനത്തിൽ അംബേദ്കർ റീജിയണൽ കാൻസർ സെന്റർ പരിസരം വൃത്തിയാക്കി ജി.വി എച്ച്.എസ്.എസ്. മാനന്തവാടി വി.എച്ച് എസ്. ഇ വിഭാഗം എൻ.എസ്.എസ്. വോളന്റിയേഴ്സ്. “സേവനത്തിലൂടെ വിദ്യാഭ്യാസം ” എന്ന സ്ഥാപിതലക്ഷ്യം മുൻ നിർത്തി വോളന്റിയേഴ്സ് നടത്തിയ ശുചീകരണ യജ്ഞം ഏറെ ശ്രദ്ധേയമായി. ഗവ.ട്രൈബൽ ഹോസ്പിറ്റൽ നല്ലൂർനാട് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ആൻസി മേരി ജേക്കമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സയൻസ് ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്നവരും ആതുര സേവന മേഖല ഉന്നത വിദ്യാഭ്യാസത്തിനു തെരഞ്ഞെടുക്കാനുമുദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഡോക്ടർ കൃത്യമായ മാർഗനിർദ്ദേശങ്ങൾ നല്കി. കൂടാതെ പെൺകുട്ടികൾ തൊഴിലിനു നല്കേണ്ട പ്രാധാന്യത്തെക്കുറിച്ചും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്ടർ സംസാരിച്ചു. ഹെഡ് നഴ്സ് ആലീസ് മാത്യു നഴ്സിങ് മേഖലയെക്കുറിച്ചും അതിനാവശ്യമായ സേവനമനോഭാവവും വിശദീകരിച്ചു. ജി. വി. എച്ച്. എസ് .എസ്. മാനന്തവാടി പി.റ്റി.എ. പ്രസിഡന്റ് ബിനു പി.പി. അദ്ധ്യക്ഷം വഹിച്ചു. കുമാരി റിൻഷിദ സി.എച്ച്, സീനിയർ അസിസ്റ്റന്റ് ബിനേഷ് രാഘവൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കുമാരി അൽന മരിയ സിബി നന്ദി അറിയിച്ചു. തുടർന്ന് നടന്ന ശുചീകരണ യജ്ഞത്തിന് നഴ്സിങ് അസിസ്റ്റന്റ് രഞ്ജൻ റ്റി., ആശുപത്രി അറ്റൻഡർ ബിന്ദു ബാബു, പ്രിൻസിപ്പാൽ ജിജി കെ.കെ. ,കരിയർ കോഡിനേറ്റർ ഡോ.ഇ.കെ. ദിലീപ് കുമാർ, എൻ.എസ്.എസ്.അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ജിഷി അബ്രഹാം , എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അർച്ചന എം.കെ. എന്നിവർ നേതൃത്വം നല്കി.