മാനന്തവാടി:തിരുനബിയുടെ സ്നേഹലോകം എന്ന പ്രമേയവുമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി സംഘടനകൾ മീലാദ് കാമ്പയിന്റെ ഭാഗമായി മാനതവാടിയിൽ മീലാദ് റാലി നടത്തി. റാലിയിൽ വിവിധ മഹല്ല് ഭാരവാഹികളും കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ്,എസ്.എം.എ,എസ്.ജെ.എം പ്രവർത്തകരും അണിനിരന്നു.സയ്യിദ് ഹാശിം തങ്ങൾ,കെ.എ.സലാം ഫൈസി,അബ്ദുൽഗഫൂർ സഅദി,അശ്ക്കർ ചെറ്റപ്പാലം,നാസർ അഹ്സനി,വി.അബൂബക്കർഫൈസി,ഫള്ലുൽ ആബിദ് ,ഹസൈനാർ സഅദി,മൊയ്തുമിസ്ബാഹി,ഹാരിസ് ഖുത്വുബി ,ഹനീഫ കൈതക്കൽ നേതൃത്വം നൽകി.
ഗാന്ധിപാർക്കിൽ നടന്ന പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യപ്രഭാഷണം നടത്തി.
