തൃശ്ശിലേരി:നബിദിനാഘോഷത്തിന് രാത്രി ഭക്ഷണമൊരുക്കാൻ നാലാം വർഷവും റെജി എടത്തറ.ജീവകാരുണ്യ പ്രവർത്തനത്തിനായി കിട്ടുന്ന വരുമാനത്തിൻ്റെ സിംഹഭാഗവും ചെലവിടുന്ന റെജിക്ക് തൃശ്ശിലേരി ജുമാമസ്ജിദിനോട് പ്രത്യേക സ്നേഹമാണ്, സ്വന്തംമാതാപിതാക്കളുടെ ഓർമ്മ മരം നട്ടതും, മസ്ജിദിൻ്റെമുറ്റത്താണ്.
മാനന്തവാടി സെൻറ് തോമസ് മലങ്കര കാതലിക് ചർച്ച് ഫാദർ റോയ് വലിയപറമ്പിലിൻ്റെ സാന്നിദ്ധ്യത്തിൽ, ഇത്തവണത്തെ ഭക്ഷണത്തിനുള്ള തുക
മഹല്ല് കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. പ്രസിഡണ്ട് റഷീദ് തൃശ്ശിലേരി, മഹല്ല് ഖത്തീബ് സ്വാദിഖ് ജൗഹരി അൽ ഖാദിരി, ഫൈറൂസ് സഖാഫി അൽ ഖാദിരി, അനസ് സഅദി, മജീദ് തട്ടാങ്കണ്ടി, സൈനുദ്ദീൻ, അൻഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
