ദേശീയ പ്ലാന്റ് ജീനോം സേവിയര്‍ പുരസ്‌കാര നിറവില്‍ ചീരാൽ കല്ലിങ്കര സ്വദേശി സുനിൽ കുമാർ.ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.അപൂർവ്വ ഇനം കാർഷിക വിളകളുടെയും സസ്യങ്ങളുടെയും കലവറയാണ് ചീരാൽ കല്ലിങ്കര സുനിൽ കുമാറിന്റെ കൃഷിയിടം.
106 ഇനം നെല്ല്, 14 ഇനം കാച്ചിൽ, 9 ഇനം ചേന, 11 ഇനം തുളസി, വിവിധ ഇനം വാഴ, കിഴങ്ങു വർഗ്ഗങ്ങൾ, പച്ചക്കറികൾ, സുഗന്ധ വിളകൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയവ സുനിൽ കുമാറിന്റെ കൃഷിയിടത്തിലുണ്ട്.
അതിനോടൊപ്പം പശു, ആട്, മീൻ വളർത്തലും നടത്തുന്നു
കൃഷി വകുപ്പ്, ആത്മ, സംസ്ഥാന ജൈവ വൈവിദ്യ ബോർഡ് എന്നിവയുടെയും നിരവധി സംഘടനകളുടെയും അവാർഡുകൾ ഇതിനകം ലഭിച്ചിട്ടുണ്ട്.
ചീരാൽ കല്ലിങ്കര മാത്തൂർകുളങ്ങര വീട്ടിൽ എം. എസ്. വേലായുധന്റെയും കല്യാണി യുടെയും മകനാണ് സുനിൽ കുമാർ.