കല്‍പ്പറ്റ: ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ഈ അധ്യായന വര്‍ഷത്തേക്കുള്ള ഡിഗ്രി, പി ജി കോഴ്സുകളില്‍ സീറ്റൊഴിവ്. കാലിക്കറ്റ് സര്‍വകലാശാലയുടെയും എഐസിടിയുടെയും അംഗീകാരമുള്ള നാല് വര്‍ഷം ദൈര്‍ഘ്യമുളള പ്രൊഫഷണല്‍ കോഴ്സായ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി, ത്രിവത്സര ബിരുദകോഴ്സുകളായ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ അഡ്മിന്സ്ട്രേഷന്‍, ബി എസ് സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ്, ബിഎസ്സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കള്‍നറി ആര്‍ട്‌സ് എ ന്നീ കോഴ്‌സുകള്‍ക്ക് സീറ്റ് ഒഴിവുള്ളതായി പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്ലസ്ടു/ തത്തുല്ല്യമാണ് വിദ്യാഭ്യാസ യോഗ്യത. കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേഷനുളള ഹോട്ടല്‍ മാനേജ്മെന്റ് ബിരുദാനന്തര കോഴ്സായ മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റലേക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഹോട്ടല്‍മാനേജ്മെന്റ്/ടൂറിസം ബിരുദധാരികള്‍ക്ക് മുന്‍ഗണന. എല്ലാ കോഴ്‌സുകള്‍ക്കും ഗവണ്‍മെന്റ് ഫീസ് മാത്രമാണുള്ളത്. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് ക്യാപസ് പ്ലേസ്‌മെന്റും നല്‍കപ്പെടുന്നു. ഈ കോഴ്സുകള്‍ക്ക് പുറമെ കോഴിക്കോട് സര്‍വകലാശാലയുടെ തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്സുകളായ ബിഎ. മള്‍ട്ടീമീഡിയ, ബിഎസ്സി കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ബാച്ചിലര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്മെന്റ്, ബിസിഎ, ബിബിഎ, ബികോം ഫിനാന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയും ഇവിടെ നടത്തപ്പെടുന്നു. സെപ്തംബര്‍ 29 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8589838589,8086622253. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ വിനു ജോര്‍ജ്ജ്, രഞ്ജിത്ത് ബല്‍റാം, ഹരിപ്രസീത, സജ്‌ന ബൈജു, സംഗീത യു ബി തുടങ്ങിയവര്‍ പങ്കെടുത്തു.