വൈത്തിരി: കേരള യാദവ സേവാ സമിതി യൂത്ത് വിങ് സംസ്ഥാന പ്രതിനിധി സമ്മേളനം ( ദിശ 2023)സെപ്റ്റംബർ 09,10 ദിവസങ്ങളിൽ വൈത്തിരിയിൽ വെച്ച് നടന്നു. ശനിയാഴ്ച പ്രതിനിധി സമ്മേളനവും തുടർന്ന് ലീഡർഷിപ് ക്യാമ്പയ്‌നുംനടത്തി. ഞായാറാഴ്ച KYSS സ്റ്റേറ്റ് യൂത്ത് വിങ് പ്രസിഡന്റ് ജയകൃഷ്ണൻ അധ്യക്ഷത നിർവഹിച്ചു. ബഹുമാനപെട്ട വയനാട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ഷംഷാദ് മരക്കാർ സമ്മേളനം ഉൽഘടനം ചെയിതു. വിശിഷ്ട്ടാതിഥികളായി വൈത്തിരി പഞ്ചായത്തു പ്രസിഡന്റ് ശ്രീ വിജേഷ്, KYSS സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റും,മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ . ടി മണി എന്നിവർ സന്നിദ്ധരായിരുന്നു. വൈത്തിരി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി രാജേഷ്,മാനന്തവാടി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം. എസ് മോഹനൻ,സ്വാഗതസംഘം വൈത്തിരി ഭാരവാഹികൾ മുരളി എം.ജി രൂപേഷ്, KYSS സ്റ്റേറ്റ് യൂത്ത് വിങ് രക്ഷാധികാരികളായ അനന്തകൃഷ്ണൻ , രജനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കേരള പോലീസ് മുൻ വൈത്തിരി SI എം ബാലകൃഷ്ണൻ അവർകളെ പൊന്നാടയണിയിച്ചു ആദരിച്ചു. പിന്നോക്കത്തിൽ പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുടെ ജാതി തിരിച്ചുള്ള സെൻസസ് എടുക്കുവാനും,യദാവ സമുദായത്തെ OEC ലിസ്റ്റിൽ ഉൾപ്പെടുത്തി സാമൂഹ്യ നീതി ഉറപ്പുവരുത്തുവാനുമുള്ള പ്രമേയം അംഗീകരിക്കുകയും സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് 2023-2025 പുതിയ യൂത്ത് വിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: വിശ്വനാഥ് എം.എൻ -കണ്ണൂർ ജന:സെക്രട്ടറി: മിഥുൻരാജ് ടി. എം -മാനന്തവാടി ട്രഷറർ: സയൂജ് ഗോവിന്ദ് -കൂത്തു പറമ്പ്