മാനന്തവാടി ജി.വി.എച്ച്.എസ് ലെ എൻ എസ് എസ് വിദ്യാർത്ഥികൾ “നാടറിയാം “പദ്ധതിയുടെ ഭാഗമായി കമ്പള നാട്ടിഉൽസവത്തിൽ പങ്കാളികളായി.ജൈവ കർഷകനായ ശശിയേട്ടൻ വെള്ളമുണ്ടയുടെ പാടശേഖരത്തിലാണ് നടന്നത്.അറുപതോളം ഹയർസെക്കൻഡറി വിദ്യാർത്ഥികൾ പങ്കെടുത്തു, ശശിയേട്ടനെ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ചു.വെള്ളമുണ്ട അസിസ്റ്റന്റ് കൃഷി ഓഫീസ്സർ റിങ്കു വിദ്യാർത്ഥികളുമായി സംവദിച്ചു ലീഡർമാരായ അഭിനന്ദ് എസ് ദേവ്, അനഘ, ആവണികൃഷ്ണ, പ്രോഗ്രാം ഓഫീസ്സർ മുബീന ടീച്ചർ എന്നിവർ നേതൃത്വം നൽകി
