സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രാദേശികതല സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു . ജില്ലാ ലീഡ് ബാങ്ക് ആയ കനറാ ബാങ്കിന്റെയും തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ചുരുളി ഗ്രാമത്തിലാണ് പരിപാടി നടന്നത്. ചുരുളിയിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഭാരതീയ റിസേർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വർ റാവു നിർവഹിച്ചു.സാമ്പത്തിക സാക്ഷരത വ്യക്തികളുടെ സാമ്പത്തിക സുസ്ഥിതിയിലേക്ക് നയിക്കുന്നതിന് പുറമേ,സാമൂഹിക നിലവാരം ഉയർത്താനും, രാജ്യത്തിൻറെ സുസ്ഥിരമായ വികസനത്തിനും ഒരുപോലെ സഹായിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ,ജില്ലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സുരക്ഷ 2023,സാമൂഹിക സുരക്ഷ ഇൻഷുറൻസ് പദ്ധതിയുടെ സമ്പൂർണ്ണമായും നടപ്പാക്കിയതിൽ നേതൃത്വം വഹിച്ച തൊണ്ടർനാട് ഗ്രാമപഞ്ചായത്തിനെയും സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കൃഷി ഓഫീസറായി തിരഞ്ഞെടുത്ത തൊണ്ടർനാട് കൃഷി ഓഫീസർ മുഹമ്മദ് ഷഫീഖ് പി കെ, സംസ്ഥാനത്തെ മികച്ച ട്രൈബൽ ക്ലസ്റ്റർ ആയി തിരഞ്ഞെടുത്ത ചുരുളി ട്രൈബൽ ക്ലസ്റ്ററിനെയും,സുരക്ഷ 2023 പൂർത്തീകരണത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച തൊണ്ടർനാട് കാനറാ ബാങ്ക് സീനിയർ മാനേജർ ജോയ് സി ജെ യെയും ഫലകങ്ങൾ നൽകി അനുമോദിച്ചു.
.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ സബ് കളക്ടർ ആ ർ ശ്രീലക്ഷ്മി IAS സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന ചുരുളി പോലുള്ള പ്രദേശങ്ങളിൽ ,റിസർവ്വ് ബാങ്ക് നേരിട്ട് ഇത്തരം സാമ്പത്തിക സാക്ഷരത പ്രവർത്തനങ്ങൾ നടത്തുന്നതിനെ അഭിനന്ദിച്ചു.
സംസ്ഥാന തല ബാങ്കേഴ്സ് സമിതി കൺവീനർ എസ്. പ്രേംകുമാർ , തൊണ്ടർനാട് ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് അംബിക ഷാജി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ കെ ശങ്കരൻമാസ്റ്റർ,വാർഡ് മെമ്പർ പ്രീത രാമൻ,തുടങ്ങിയവർ സംസാരിച്ചു .ഭാരതീയ റിസർവ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീകുമാർ കെ ബി സ്വാഗതം ആശംസിക്കുകയും,കാനറാ ബാങ്ക് റീജിയണൽ മാനേജർ ലത പി കുറുപ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു
.സാധാരണക്കാരും വിദ്യാസമ്പന്നരും ഒരുപോലെ സാമ്പത്തികതട്ടിപ്പുകൾക്ക് ഇരയാവുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരതയുടെ ആവശ്യകതയെ കുറിച്ച് റീജിയണൽ ഡയറക്ടർ വിശദീകരിച്ചു.
കനറാ ബാങ്ക് കറൻസി ചെസ്റ്റിന്റെ നേതൃത്വത്തിൽ നാണയമേളയും കേടുപറ്റിയ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
ലീഡ് ഡിസ്ട്രിക്ട് ഓഫീസർ രഞ്ജിത്ത് ഇ. കെ, ലീഡ് ഡിസ്ട്രിക്ട് മാനേജർ ബിബിൻ മോഹൻ,നബാർഡ് ജില്ലാ ഓഫീസർ ജിഷ വി റിസർവ് ബാങ്കിന്റെ ഇഷ്യൂ ഡിപ്പാർട്മെന്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ,പ്രമുഖ ബാങ്കുകളുടെ ഉന്നത അധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.