സൂറിച്ചിലെ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര രണ്ടാം സ്ഥാനം നേടി. 85.71 മീറ്റർ ദൂരം ആണ് നീരജ് ജാവലിൻ എറിഞ്ഞത് . സാധാരണയായി ആദ്യ ത്രോകളിൽ തന്നെ മികച്ച ദൂരം കണ്ടെത്താറുള്ള നീരജ് നാലാം ത്രോയിലാണ് ഇത്തവണ ഈ നേട്ടത്തിലെത്തിയത്. നാലാം ത്രോയിൽ 85.22 മീറ്റർ ദൂരമെറിഞ്ഞ നീരജിൻ്റെ അഞ്ചാം ത്രോ വീണ്ടും ഫൗളായി. നിർണായകമായ അവസാന ത്രോയിൽ 85.71 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ് നീരജ് രണ്ടാം സ്ഥാനം നേടുകയായിരുന്നു.
സീസണിൽ ഇത് ആദ്യമായാണ് ഏതെങ്കിലുമൊരു മത്സരത്തിൽ നീരജിന് സ്വർണം ലഭിക്കാതിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിൻ്റെ ജാക്കൂബ് വാഡ്ലെഷെയ്ക്കാണ് സ്വർണം. 85.86 മീറ്റർ ദൂരമാണ് ജാക്കൂബ് കണ്ടെത്തിയത്. 85.04 മീറ്റർ ദൂരം കണ്ടെത്തിയ ജർമനിയുടെ ജൂലിയൻ വെബർ വെങ്കലം നേടി.
ഈ സീസണിൽ മൂന്ന് മത്സരങ്ങൾക്ക് ഇറങ്ങിയ നീരജ് ഒരിക്കൽ പോലും പരാജയപ്പെട്ടിട്ടിയില . ലോക ചാമ്പ്യൻഷിപ്പ് കൂടാതെ ദോഹ, ലൊസാനെ ഡയമണ്ട് ലീഗിൽ മികച്ച ജയമാണ് നീരജ് സ്വന്തമാക്കിയത്