തിരുവനന്തപുരം: സംസ്ഥാനത്ത് ഓണദിവസങ്ങളിൽ വിറ്റു പോയത് കോടിക്കണക്കിന് രൂപയുടെ മദ്യമെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തി. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. എന്നാൽ കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ഔട്ട് ലൈറ്റുകളിലൂടെ 112. 07 കോടിരൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്.
ഇരിങ്ങാലക്കുട ഔട്ട് ലൈറ്റിലൂടെ 1. 06 കോടി രൂപയുടെ മദ്യവും കൊല്ലം ആശ്രമം ഔട്ട് ലെറ്റിലൂടെ 1.01 കോടി രൂപയുടെ മദ്യവും വിൽപ്പന നടത്തി. ചിന്നക്കനാൽ ഔട്ട് ലെറ്റിലൂടെയാണ് ഏറ്റവും കുറഞ്ഞ വിൽപ്പന നടന്നത്. 6. 32 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്.