തിരുനെല്ലി: ബേഗൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. ബേഗൂർ കോളനിയിലെ ദേവി, ഓട്ടോ ഡ്രൈവർ കാട്ടിക്കുളം കുഴിവയൽ ബാബു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരേയും വയനാട് മെഡി.കോളേജിൽ പ്രവേശിപ്പിച്ചു. ഓണക്കിറ്റ് വാങ്ങി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. ഇന്ന് വൈകുന്നേരം 3 മണിയോടെ ആയിരുന്നു അപകടം.
